മോഹൻലാലിന് ഒപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന ഒരു ചിത്രം കൊതിച്ച കാലം ഉണ്ടായിരുന്നു. എന്നാൽ, പല പ്രഖ്യാപനങ്ങളും നടക്കാതെ പോയപ്പോഴും ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തുന്ന പ്രഖ്യാപനം എത്തിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു.
കഴിഞ്ഞ വർഷം ആദ്യമാണ് ചിത്രത്തെ കുറിച്ച് വിവരങ്ങളുമായി ആശിർവാദ് സിനിമാസിന്റെ കൊച്ചിയിലെ ഓഫീസിൽ നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്ന് പ്രസ് മീറ്റ് നടത്തിയത്.
ഇനി, ദൈവത്തിനെ കൊന്ന് ദൈവത്തിന്റെ സ്വന്തം സ്വന്തം നാടക്കിയിടത്ത് സ്റ്റീഫൻ നേടുമ്പള്ളി അവതരിപ്പിക്കാൻ പോകുകയാണ്. മാർച്ച് 28ന് ലോകമെങ്ങും ലൂസിഫർ റിലീസ് ചെയ്യുമ്പോൾ, റെക്കോര്ഡുകളുടെ പെരുമഴയാണ്.
ജിസിസിയിൽ 800 മുതൽ 900 വരെ ഷോകൾ ആണ് ചിത്രത്തിന് ഉണ്ടാകുക. 687 ഷോകൾ ഉണ്ടായിരുന്ന പുലിമുരുകൻ ആണ് ഇതിന് മുമ്പ് ഏറ്റവും ഷോകൾ ഉണ്ടായിരുന്ന മലയാളം ചിത്രം. പുലിമുരുകൻ വിതരണത്തിന് എത്തിച്ച ജിസിസിയിൽ ഏറ്റവും വലിയ റിലീസ് ഒരുക്കുന്ന വിതരണ കമ്പനിയാണ് ലൂസിഫറിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്.
മിഡിൽ ഈസ്റ്റിൽ വരുന്ന അമേരിക്കൻ ഇൻഡിപെൻഡന്റ്, മലയാളം തമിഴ്, തെലുങ്ക്, മലയാളം, അറബി, മറ്റു വിദേശ ഭാഷാ ചിത്രങ്ങളുടെയും പ്രദർശന/വിതരണാവകാശം ഏറ്റെടുക്കുന്ന മുൻനിര കമ്പനിയാണ് ഫാർസ് ഫിലിംസ്.
കൂടാതെ കേരളത്തിൽ 400 ഓളം സ്ക്രീനിൽ ആണ് ലൂസിഫർ റിലീസിന് എത്തുന്നത്. ഇന്നലെ വരെ അഡ്വാൻസ് ബുക്കിങ് മെല്ലെ പോയിരുന്നു എങ്കിൽ ഇന്നലെ രാത്രി ട്രയ്ലർ എത്തിയതോടെ ആവേശകരമായ ബുക്കിംഗ് ആണ് നടക്കുന്നത്.
200 മുകളിൽ ഫാൻസ് ഷോയുമായി ആണ് ലൂസിഫർ എത്തുന്നത്. മോഹൻലാൽ ഫാൻസ് കൂടാതെ, പൃഥ്വിരാജ്, ടോവിനോ, മഞ്ജു വാര്യർ ഫാന്സും ഫാൻ ഷോ നടത്തുന്നുണ്ട്.
ഇന്നലെ രാത്രി 9 മണിക്ക് റിലീസ് ചെയ്ത ട്രയ്ലർ യൂട്യൂബ് ട്രെന്ഡിങ്ങിൽ ഒന്നാമതാണ്, കൂടാതെ, 12 മണിക്കൂർ പിന്നിടുമ്പോൾ 2.1 മില്യൺ വ്യൂസ് ആണ് ട്രയ്ലറിന് ഉള്ളത്.
ലൂസിഫറിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്ഡ് തുകക്കാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
ട്രയ്ലർ കാണാം,
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…