ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ആണ് നാരദൻ. പത്ര മാധ്യമ മേഖലയിലെ ചില ക്രമക്കേടുകൾ അടക്കം തുറന്നു കാണിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്.
പൊളിറ്റിക്കൽ ത്രില്ലെർ എന്ന ശ്രീനിയിൽ എത്തുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് അന്ന ബെൻ ആണ്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സന്തോഷ് ടി കുരുവിള , ആഷിഖ് അബു , റിമ കല്ലിങ്ങൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ചും ആഷിഖ് അബുവിന്റെ ഇരട്ടത്താപ്പ് നയത്തിന്റെ കുറിച്ചും തുറന്നു പറഞ്ഞു എത്തുകയാണ് മോഡലും ഇടത് സഹയാത്രികയുമായ രശ്മി ആർ നായർ. താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
നാരദൻ എല്ലാവരും കാണണം .
വളരെ ഗൗരവമുള്ള വിഷയം ആണ് ആഷിഖ് അബു സംവിധാനം ചെയ്ത നാരദൻ പറയുന്നത്. കോടതിയോ നിയമ വ്യവസ്ഥയോ കു റ്റ വാളികൾ ആയി കണ്ടെത്താത്ത വ്യക്തികളെ സമാന്തര വിചാരണ നടത്തി ക്രി മിന ലുകളായി പ്രഖ്യാപിക്കുന്ന മാധ്യമ ഗുണ്ടകളെ കുറിച്ചാണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സിനിമ ആണ്.
രാഹുൽ പശുപാലൻ എന്ന വ്യക്തി ക്രിമിനലോ കു റ്റ വാളിയോ ആണെന്ന് ഇന്ത്യയിലെ ഒരു കോടതിയും ഇതെഴുതുന്ന നിമിഷം വരെ കണ്ടെത്തിയിട്ടില്ല പക്ഷെ ആഷിഖ് അബുവിനെ പോലെ ഉള്ള ചില നാരദന്മാർ കൂടി ചേർന്ന് ക്രി മി നൽ ആക്കി അന്ന് നടത്തിയ മാധ്യമ വേട്ടയ്ക്ക് കണക്കുണ്ടാകില്ല.
ആഷിഖ് അബുവിന്റെ അടുത്ത സുഹൃത്തുക്കൾ ആയ കുറെ പേരൊക്കെ ഈ പോസ്റ്റ് വായിക്കും അവരിൽ ആരെങ്കിലും ഒക്കെ ആ നാറിയോട് പറയണം ഊക്കലും ഉപദേശവും ഒന്നിച്ചു നടത്തരുതെന്ന് . നാരദൻ നല്ല സിനിമയാണ് എല്ലാവരും കാണണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…