കാശും പോകും സിനിമയെ വെറുക്കുകയും ചെയ്യും; മലയൻകുഞ്ഞിനെ വിമർശിച്ച് രശ്മി ആർ നായർ..!!

128

ഫഹദ് ഫാസിൽ നായകനായി തീയറ്ററുകളിൽ എത്തിയ ചിത്രം ആണ് മലയൻകുഞ്ഞ്. മഹേഷ് നാരായൺ തിരക്കാദ് എഴുതി സജിമോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫി ചെയ്തിരിക്കുന്നതും മഹേഷ് നാരായൺ തന്നെയാണ്. ഫഹദിനൊപ്പം രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥ പറയുന്നത് ഹൈ റേഞ്ച് സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഉരുൾ പൊട്ടൽ തന്നെയാണ്.

ചിത്രത്തിൽ ഏറ്റവും ഹൈലൈറ്റ് ആയി നിൽക്കുന്നത് എ ആർ റഹ്മാന്റെ മ്യൂസിക് തന്നെയാണ്. വർഷങ്ങൾക്ക് ശേഷം അദ്ദേഹം മലയാളത്തിൽ ചെയ്യുന്ന ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. പിതാവിനോട് വല്ലത്തൊരു അടുപ്പം ഉണ്ടായിരുന്ന മകന് അപ്രതീക്ഷിതമായ സാഹചര്യത്തിൽ അച്ഛൻ നഷ്ടമാകുകയും തുടർന്ന് എല്ലാത്തിനോടും വെറുപ്പ് കാണിക്കുന്ന ആൾ കൂടിയായ അനികുട്ടൻ എന്ന വേഷത്തിൽ ആണ് ഫഹദ് ഫാസിൽ എത്തുന്നത്.

malayankunju movie fahad fasil

ആദ്യ പകുതിയിൽ അനികുട്ടനിൽ കൂടി കഥ പറയുമ്പോൾ രണ്ടാം പകുതിയിൽ ഉരുൾ പൊട്ടലിൽ അകപ്പെട്ട് പോകുന്ന നായകൻ അതിൽ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിന്റെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. അതിഗംഭീര സർവൈവൽ സ്റ്റോറി ആയി പ്രേക്ഷകന് തോന്നിയില്ല എങ്കിൽ കൂടിയും ഫഹദിന് വീണ്ടും ഒരു മികച്ച നടനുള്ള അവാർഡ് തേടിയെത്തും എന്നായിരുന്നു പ്രേക്ഷക പ്രതികരണം.

https://youtu.be/t9NvyARsUEc

എന്നാൽ ഇപ്പോൾ ചിത്രം വളരെ മോശം ആണെന്നും ഈ ചിത്രം കണ്ടാൽ പിന്നെ സിനിമയോട് തന്നെ വെറുപ്പ് ആയിരിക്കും എന്ന് കുറിക്കുകയാണ്. മോഡൽ രശ്മി ആർ നായർ. രശ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

രണ്ടീസം കഴിഞ്ഞു പറയാന്നു കരുതി വെയിറ്റ് ചെയ്തതാ
നിവർത്തിയുണ്ടേൽ മലയൻകുഞ്ഞു ഓടുന്ന തീയറ്റർ പരിസരത്തൂടെ പോകാണ്ടിരിക്കുക
കാശ് പോകുന്നത് മാത്രമല്ല സിനിമയെ വെറുക്കാനും ഭാവിയിൽ തീയറ്ററിൽ പോകുന്നതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാനും വരെ പോന്ന “സിനിമാ” അനുഭവമാണ്.

You might also like