ഇന്ത്യൻ സിനിമ കണ്ട ഏറ്റവും പ്രാർതിഭാശാലിയായ സംവിധായകൻ ആരാണെന്നു ചോദിച്ചാൽ എതിരാളികൾ ഇല്ലാത്ത ആൾ ആണ് തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ എസ് എസ് രാജമൗലി. സംവിധാനം ചെയ്ത ഒറ്റ ചിത്രങ്ങൾ പോലും പരാജയം അറിയാത്ത സംവിധായകൻ കൂടി ആയിരുന്നു രാജമൗലി.
1920 ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ പോരാടിയ പോരാളികളുടെ കഥ പറയുന്ന ആർ ആർ ആർ എന്ന ചിത്രം ആയിരുന്നു രാജ മൗലി സംവിധാനം ചെയ്തു അവസാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ അത്രയേറെ ആവേശത്തിൽ ആയിരുന്നു എന്നുവേണം പറയാൻ.
ബാഹുബലി എന്ന ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കിയ ചിത്രം ആയതുകൊണ്ട് തന്നെ ആർ ആർ ആർ കേരളത്തിലും വലിയ വിജയം ആയി മാറി എന്ന് വേണം പറയാൻ. വമ്പൻ താര നിരയിൽ തന്നെ ആയിരുന്നു ആർ ആർ ആർ എത്തിയത്. രാം ചരൺ, ജൂനിയർ എൻ ടി ആർ, നായകന്മാർ ആയി എത്തിയ ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ, ആലിയ ഭട്ട് ആലിസൺ ഡൂഡി എന്നിവർ ആയിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
ആദ്യ ദിനത്തിൽ 248 കോടി ആയിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. ഇതിൽ തെലുങ്കിൽ നിന്നും മാത്രം 128 കോടി ആയിരുന്നു ആർ ആർ ആർ നേടിയത്. 2022 മാർച്ച് 25 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രത്തിന്റെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മെയ് 20 ആണ് ചിത്രം സീ 5 വഴി റിലീസ് ആകുന്നത്. ലോക വ്യാപകമായി 1131 കോടിയാണ് ചിത്രം കളക്ഷൻ നേടിയത്. എല്ലാ ഭാഷകളിലും ആയി 325 കൊടിക്കാന് ഓ ഓ ടി വില്പന നടന്നിരിക്കുന്നത്. 550 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…