പ്രേമം എന്ന ചിത്രത്തിൽ മലർ എന്ന വേഷത്തിൽ കൂടി സിനിമ ലോകത്ത് എത്തിയ നടിയാണ് സായി പല്ലവി. തിരഞ്ഞെടുക്കുന്ന വേഷങ്ങളോട് നീതി പുലർത്തുന്ന സായി പല്ലവി, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ മികച്ചത് ആയിരുന്നു.
ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ എന്ന ചിത്രത്തിൽ ഓട്ടിസം ബാധിത കുട്ടിയുടെ വേഷത്തിൽ എത്തിയ സായി, മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചത്, സിനിമ പരാജയപ്പെട്ടപ്പോൾ തന്റെ പ്രതിഫലം വേണ്ടന്ന് വെക്കുകയും അമിത മേക്കപ്പ് വേണം എന്നാവശ്യപ്പെട്ട പരസ്യ ചിത്രത്തിൽ നിന്നും പിന്മാറിയത് അടക്കം സായി ചെയ്ത കാര്യങ്ങൾ മൂലം ഏറെ കയ്യടി നേടുകയും ചെയ്തു സായി.
എന്നാൽ, സൂര്യ നായകനായി എത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായി എൻ ജി കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മികച്ച അഭിനയം കാഴ്ച വെക്കാത്തത് മൂലം അഭിനയം നിർത്താനും അതിന് ഒപ്പം പൊട്ടി കരയുകയും ചെയ്ത നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് ഇരിക്കുകയാണ് സായി പല്ലവി.
ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകന്റെ പ്രതീക്ഷക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ ഇരുന്നതിനെ കുറിച്ച് ആണ് സായി പല്ലവിയുടെ വെളിപ്പെടുത്തൽ. ആ രംഗം പിറ്റേ ദിവസത്തേക്ക് നീട്ടിവെച്ചപ്പോൾ താൻ അക്ഷരാർത്ഥത്തിൽ തളർന്നു പോയെന്നാണ് നടിയുടെ വാക്കുകൾ.
ആ ദിവസം മുഴുവൻ ഞാൻ കരയുകയായിരുന്നു. വീട്ടിൽചെന്ന് മെഡിസിന് തിരിച്ച് പോകുവാണെന്നും ഞാൻ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി, നടി പറഞ്ഞു. നടൻ സൂര്യയും സെൽവരാഘവന്റെ പ്രതീക്ഷയ്‌ക്കൊപ്പമെത്താൻ പല ടേക്കുകൾ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി കൂട്ടിച്ചേര്‍ത്തു.
മാരി 2 എന്ന ചിത്രത്തിൽ ധനുഷ് ഒപ്പം അഭിനയിച്ച സായി പല്ലവിയുടെ ഡാൻസ് പ്രേക്ഷകർ വമ്പൻ പ്രതികരണം ആണ് നൽകിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…