ഒരു മിമിക്രി താരമായി കരിയർ തുടങ്ങിയ ആൾ ആണ് സാജു നവോദയ. സാജു നവോദയ എന്നാണ് പേരെങ്കിൽ കൂടിയും താരം അറിയപ്പെടുന്നത് പാഷാണം ഷാജി എന്ന പേരിൽ ആണ്. ലോക്കൽ ഏരിയകളിൽ മിമിക്രി നടത്തി നടന്നിരുന്ന സാജു ശ്രദ്ധ നേടുന്നത് മനോജ് ഗിന്നസിനൊപ്പം കൊച്ചിൻ നവോദയിൽ എത്തിയപ്പോൾ ആയിരുന്നു.
വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തിലേക്ക് കടക്കുന്നത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത സാജു നവോദയ ബിഗ് ബോസ് മലയാളം സീസൺ രണ്ടാം ഭാഗത്തിൽ മത്സരാർത്ഥി ആയും എത്തിയിരുന്നു. എറണാകുളം ഉദയംപേരൂർ സ്വദേശിയായ സാജു ആദ്യം വിവാഹം കഴിച്ചത് ക്ലാസിക്കൽ ഡാൻസർ ആയ രേഷ്മിയെ ആയിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാറിൽ കൂടി ശ്രദ്ധ നേടിയ സാജുവിന് പാഷാണം ഷാജി എന്ന പേര് ലഭിക്കുന്നത്. കുടുംബത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചും എല്ലാം സാജു മനസ്സ് തുറന്നത് ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആയിരുന്നു. ഇപ്പോൾ ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു പാഷാണം ഷാജിയുടെ വിവാഹം നടന്നിരിക്കുന്നത്.
സാജുവിന്റെ വധു ആയി എത്തിയിരുന്നത് ഭാര്യ രശ്മി തന്നെയാണ്. ഇരുവരും പൂമാല ചാർത്തി നിക്കുന്ന ചിത്രങ്ങൾ വൈറൽ ആയതോടെ ആണ് സാജു നവോദയ വീണ്ടും വിവാഹം കഴിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങിയത്. ഇപ്പോൾ ഇരുവരും വീണ്ടും വിവാഹം കഴിക്കാനുള്ള കാരണവും പുറത്ത് വന്നിരിക്കുകയാണ്.
ഒരു ഷോയുടെ ഭാഗമായി ആണ് ഇരുവരും വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്. സീ കേരളത്തിൽ തുടങ്ങുന്ന ഞാനും എന്റെ ആളും എന്ന കപ്പിൾ ഷോക്ക് വേണ്ടി ആയിരുന്നു ഈ വിവാഹ പ്രമോ. തുടർന്ന് ഇരുവരുടെയും സേവ് ദി ഡേറ്റ് വീഡിയോ ചാനൽ പങ്കുവെച്ചിട്ടുണ്ട്. തുളസിമാലയിട്ടാണ് സാജുവും ഒപ്പം രേഷ്മിയും നിൽക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…