വലിയ കാത്തിരിപ്പിന് ശേഷം വിജയ് ചിത്രം വീണ്ടും എത്തുകയാണ്. തമിഴിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിക്ക് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ മാസം 6ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എതിരെ മറ്റൊരു തമിഴ് ചിത്രവും റിലീസ് ചെയ്യുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
എ ആർ മുരുഗദോസ് – വിജയ് കൊമ്പിനേഷനിൽ ഒന്നിക്കുന്ന സർക്കാറിനായി തമിഴ്‌നാട്ടിലെ മുഴുവൻ തീയറ്ററുകളും മുന്നോട്ട് വന്നപ്പോൾ ബാക്കി ഉള്ള സിനിമകൾ ഉൾവലിയുകയായിരുന്നു.
മലയാളം സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ആരാധകർക്ക് പോലും കഴിയാത്ത കാര്യങ്ങളും ആഘോഷ പരിപാടികളുമാണ് ഇളയദളപതി ആരാധകർ കേരളത്തിൽ ഒരുക്കുന്നത്.
സമാനതകളില്ലാത്ത ആഘോഷ പരിപാടികൾക്കൊപ്പം നാനൂറോളം തീയറ്ററുകളിൽ ആണ് സർക്കാർ കേരളത്തിൽ റിലീസ് ചെയ്യുന്നത്, ഓണ്ലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകൾ 90% വിറ്റഴിഞ്ഞു കഴിഞ്ഞു. 191 ഫാൻസ് ഷോകൾ ആണ് ആരാധകർ കേരളത്തിൽ നടത്തുന്നത്, അതോടൊപ്പം തൃശ്ശൂർ ആരാധകർ വനിതാ ഫാൻസ് ഷോയും നടത്തുന്നുണ്ട്. കൊല്ലം ആരാധകർ 178 അടി ഉയരമുള്ള കട്ട് ഔട്ട് ആണ് വിജയ്‌യുടെ സർക്കാരിന് വേണ്ടി വെച്ചത്, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കട്ട് ഔട്ട് എന്ന പേരിൽ ആണ് കട്ട് ഔട്ട് ഉയർന്നത്. തമിഴകത്തിന് പോലും കഴിയാത്ത ആരാധനയാണ് കൊല്ലത്തെ ആരാധകർ നടത്തിയത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കട്ട് ഔട്ടിൽ മാത്രം ഒതുങ്ങുന്നതല്ല വിജയ് ആരാധകരുടെ ആഘോഷ പരിപാടികൾ, തിരുവനന്തപുരത്ത് 500 ഓളം പെണ്കുട്ടികൾ അണിനിരക്കുന്ന താലപ്പൊലി, പാലക്കാട് 3000 ആരാധകരുടെ ഘോഷയാത്ര, കൂടാതെ കോഴിക്കോട് അഞ്ഞൂറോളം ആരാധകരുടെ ബൈക്ക് റൈഡിങ് ഇങ്ങനെ പോകുന്നു ആഘോഷ പരിപാടികൾ.
സൺ പിക്ചർഴ്‌സ് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്ന റാഫി മതിരയാണ്, 10 കോടിയോളം മുടക്കിയാണ് ഇർഫാൻ ഇന്റർനാഷണൽ കേരളത്തിൽ ചിത്രം എത്തിക്കുന്നത്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…