Categories: Cinema

ഒരു ലോക്കൽ മാസ്സ് ഇടിപ്പടം ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ധൈര്യമായി കടുവക്ക് ടിക്കെറ്റെടുക്കാം..!!

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഒടുവിൽ ഷാജി കൈലാസ് എന്ന സംവിധായകൻ വീണ്ടും മലയാളത്തിൽ ഒരു ചിത്രം ചെയ്തിരിക്കുന്നു. ഷാജി കൈലാസ് ചിത്രം എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് തന്നെയാണ്.

അതുതന്നെയാണ് കടുവ എന്ന പുത്തൻ ചിത്രത്തിൽ കൂടി തരാൻ ഉദ്ദേശിക്കുന്നതതും. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ചിത്രം ആദ്യ ദിനം പിന്നിടുമ്പോൾ മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്. ജേക്കബ് ഈരാളി എന്നയാൾ സോഷ്യൽ മീഡിയയിൽ കുറിച്ച കടുവ റിവ്യൂ ഇങ്ങനെ..

കടുവ

നല്ല കിടിലൻ ലോക്കൽ മാസ്സ് മസാല ഇടി പടം.

മലയാള സിനിമയിൽ നിന്ന് അന്യം നിന്ന് പോകുന്ന ഈ ഒരു വിഭാഗം ചിത്രങ്ങളിലേക്ക് പ്രേക്ഷകനെയും ഇൻഡസ്ട്രിയെയും തിരികെ കൊണ്ട് വരാൻ കെല്പുള്ള വെടിച്ചില്ല് ഐറ്റം തന്നെയാണ് ഷാജി കൈലാസും പൃഥ്വിയും കടുവയിലൂടെ നൽകിയിരിക്കുന്നത്.

നായകന്റെ കൈയ്യൂക്കിന്റെ ബലം നൽകുന്ന ആവേശത്തിന് കയ്യടിക്കാൻ #കടുവ കാണാം. “അടിച്ചവന്റെയൊക്കെ പതം വരുത്തെടാ” എന്ന് പ്രേക്ഷകന് മനസ്സിൽ തോന്നുന്ന വിധത്തിൽ എടുത്ത് വെച്ചേക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്.

കടുവാകുന്നേൽ കുര്യച്ചനായി പൃത്വിയുടെ കിടിലൻ സ്ക്രീൻ പെർഫോയും ആക്ഷൻ രംഗങ്ങളിലെ ചടുലതയും എടുത്ത് പറയേണ്ടതാണ്. കുര്യച്ചനായി രാജു നല്ല തലയെടുപ്പോടെ തിളങ്ങുന്നുണ്ട് തുടക്കം മുതൽ ഒടുക്കം വരെ. ആക്ഷൻ രംഗങ്ങളിലും സ്ലോമോഷൻ രംഗങ്ങളിലും പുള്ളിയെ ചുമ്മാ കണ്ടോണ്ട് നിൽക്കാൻ തന്നെ പൊളി വൈബ് ഉണ്ട്.

പൃത്വിരാജിന്റെ ഒന്നൊന്നര സ്ക്രീൻ പ്രെസെൻസും എണ്ണം പറഞ്ഞ 5 ആക്ഷൻ രംഗങ്ങളും ഷാജി കൈലാസിന്റെ നല്ല സംവിധാനവും കടുവയിലുടനീളം നൽകുന്ന ആവേശം ചില്ലറയല്ല. നല്ലൊരു ഇടിപ്പടം കാണാൻ മുൻപിൻ നോക്കാതെ ധൈര്യത്തോടെ ടിക്കറ്റെടുക്കാം കടുവയ്ക്ക്.

ജിനുവിന്റെ തിരക്കഥ ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്നുണ്ട്. മാസ്സ് സംഭാഷണങ്ങൾ വേണ്ട രീതിയിൽ കൊണ്ട് വരാൻ കഴിഞ്ഞില്ലയെങ്കിലും ഒരു ആക്ഷൻ പാക്ഡ്‌ മൂവിയ്ക്ക് സെറ്റാവുന്ന സ്ക്രിപ്റ്റിംഗിന്റെ പേസ് കൊണ്ട് വരാൻ ജിനുവിന് കഴിഞ്ഞിട്ടുണ്ട്.

ഷാജി കൈലാസിന്റെ ഗംഭീരമായ തിരിച്ചു വരവാണ് കടുവ. തന്റെ സ്വതസിദ്ധമായ സംവിധാന രീതിയിൽ ഒരുക്കിയ ചിത്രം നല്ല അനുഭവമായി മാറിയതിൽ പൃഥ്വിരാജ് എന്ന നടന്റെയും താരത്തിന്റെയും പങ്ക് ചെറുതല്ല. ആക്ഷൻ രംഗങ്ങളിലും മാസ്സ് രംഗങ്ങളിലും ഒരു ഫ്രയ്മിലേക്ക് നിറഞ്ഞു നില്ക്കാൻ കെൽപ്പുള്ള മലയാള സിനിമയിലെ ഈ തലമുറയിലെ നായക നടൻ ഇങ്ങോർ തന്നെയേ ഉള്ളൂ.മറ്റുള്ളവർ ഇനിയും വേണ്ട വിധത്തിൽ തെളിയിക്കേണ്ടിയിരിക്കുന്നു.

ജെയ്ക് ബിജോയിയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ ചിലയിടങ്ങളിൽ മികച്ച നിന്നപ്പോൾ ചിലയിടങ്ങളിൽ അത്ര നന്നായി തോന്നിയില്ല. പാട്ടുകളുടെ കാര്യവും ഇതേ നിലവാരം തന്നെ ചിലത് കൊള്ളാം ചിലത് പോര. അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും കയ്യടി അർഹിക്കുന്നുണ്ട്. കനൽ കണ്ണനും മാഫിയ ശശിയും ഒരുക്കിയ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ വലിയ പ്ലസുകളിൽ ഒന്ന്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് നന്നായിരുന്നു.

വലിയ നെഗറ്റീവ് പറയാനായിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.ചെറിയ ചില പോരായ്മകൾ ഉണ്ടെങ്കിൽ പോലും വലിയ കല്ലുകടി എവിടെയും തോന്നിയില്ല.

പ്രകടനങ്ങളിൽ ആരും തന്നെ മോശമായില്ല. സീമയ്ക്ക് മല്ലിക സുകുമാരന്റെ ഡബ്ബിങ് സാമാന്യം നല്ല പോലെ ബോർ ആയി തോന്നി.

കടുവ ബോക്സ് ഓഫീസിൽ പണം വാരും എന്ന് നിസ്‌സംശയം പറയാം. പ്രത്യേകിച്ചും നിലവാരം തോന്നുന്ന ഒരു മാസ്സ് മസാല പടം ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ നിന്നും വരുന്നത് എന്നതും കൂടെ പരിഗണിക്കുമ്പോൾ. ഇത്തരം സിനിമകൾ വലിയ വിജയമായാൽ മലയാളത്തിൽ കൂടുതൽ മാസ്സ് സിനിമകൾ വരുമെന്ന് കരുതുന്നതിനാൽ തന്നെ കടുവ വലിയ വിജയം നേടട്ടെ എന്ന് തന്നെയാണ് പ്രാർത്ഥന.

ഒരു ലോക്കൽ മാസ്സ് ഇടിപ്പടം കാണാൻ
ധൈര്യമായി ടിക്കറ്റ് എടുക്കാം കടുവയ്ക്ക്. പൈസ വസ്സൂൽ ഐറ്റം തന്നെയാണ് കടുവ. ബിഗ് സ്‌ക്രീനിൽ കയ്യടിച്ചു ആഘോഷിക്കേണ്ട ഷാജി കൈലാസ് സംഭവം.

ഇഷ്ടപ്പെട്ടു. തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക..

My Rating : 4/5

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago