ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ മോഹൻലാലിനും മമ്മൂട്ടിക്കും വെല്ലുവിളി ആയിരുന്ന ഒരു നടി ഉണ്ടായിരുന്നു. ഇന്നും ആ പേര് കേൾക്കുമ്പോൾ ഒരു കോരിത്തരിപ്പ് തന്നെ ആണ്. പ്രായഭേദമന്യേ ഒട്ടേറെ ആളുകളുടെ ഹൃദയം കീഴടക്കിയ ഷക്കീല തന്നെ ആയിരുന്നു തൊണ്ണൂറുകളിലെ താരം. ഷക്കീലയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ കണ്ടിരിക്കുന്നത് 15 ലക്ഷം ആളുകൾ ആയിരുന്നു.
പ്രായപൂർത്തി ആകുന്നതിന് മുന്നേ 16 ആം വയസിൽ ബി ഗ്രെയിഡ് സിനിമയിലെക്ക് എത്തിയ ഷക്കീലയുടെ ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതം തന്നെ ആണ് സിനിമ പറയുന്നത്. മലയാളത്തിൽ ബി ഗ്രേഡ് സിനിമകൾക്ക് ഇത്രയേറെ കാണികളെ നേടിക്കൊടുക്കാൻ കാരണമായത് ഷകീല ആയിരുന്നു. ആ ഷകീലയുടെ ജീവിതകഥ പറയുന്ന ചിത്രം ഇറങ്ങുമ്പോൾ കാണികളെ ഏറെ ആയിരിക്കും.
എന്താണ് ഷകീലയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്നത് എന്നറിയാനാണ് സിനിമ ആളുകൾ കാത്തിരിക്കുന്നത്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. ചിത്രത്തിന്റെ ട്രയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ യൂട്യൂബിൽ കണ്ടത് ലക്ഷങ്ങളാണ്. ഷക്കീല തമിഴ് തെലുങ്ക് മലയാളം കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലോളം അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തില്‍ റിച്ചയെ കൂടാതെ പങ്കജ് ത്രിപതി മലയാളി താരം രാജീവ് പിള്ള എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സമ്മി നന്‍വാനി സഹില്‍ നന്‍വാനി എന്നിവർ ഒരുമിച്ചാണ്. ഈ ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…