Cinema

ഷൈൻ ടോം ചാക്കോയും വിൻസിയും പ്രധാന വേഷത്തിൽ “സൂത്രവാക്യം” പൂജ; നിർമ്മാണം സിനിമാബണ്ടി..!!

ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് ശ്രീമതി കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം “സൂത്രവാക്യ”ത്തിൻ്റെ പൂജ നടന്നു. പുതുമുഖമായ യുജീൻ ജോസ് ചിറമ്മേൽ ആണ് സംവിധാനം. ഒക്ടോബർ 27ന് എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്.

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് , ദീപക് പറമ്പോൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഓ ടി ടി വെബ്സീരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്.

സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് “പെൻഡുലം” എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം- ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം- ജീൻ പി ജോൺസൻ, എഡിറ്റിംഗ് – നിതീഷ് കെ ടി ആർ.

സൗണ്ട് ഡിസൈൻ- പ്രശാന്ത് പി മേനോൻ, ഫൈനൽ മിക്സിങ്ങ് – സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഡി , അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, വസ്ത്രാലങ്കാരം- വിപിൻ ദാസ് , മേക്കപ്പ്- റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അബ്രു സൈമൺ, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റേർ- റാബിറ്റ് ബോക്സ് ആഡ്‌സ്, പിആർഒ – എ എസ് ദിനേശ്, ശബരി.

News Desk

Recent Posts

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

2 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് ഇന്ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…

1 month ago