അറസ്റ്റ്, വിലക്ക്; ഇനി ശ്രീനാഥ് ഭാസിക്ക് മാപ്പ് കൊടുക്കാൻ തയ്യാറാണെന്ന് അവതാരക; കേസ് പിൻവലിക്കും; ഒരു കലാകാരൻ കാല് പിടിച്ചു മാപ്പ് ചോദിക്കുമ്പോൾ..??
അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പിന്നീട് ആയിരുന്നു അവതാരകയുടെ വിഷയവും റെമ്യൂണറേഷൻ അധികം വാങ്ങിയ വിഷയങ്ങൾ എല്ലാം കൂട്ടി നടനെ നിർമാതാക്കളുടെ സംഘടനാ താൽക്കാലികമായി വിലക്കിയത്. ഇതിനേക്കാൾ ശേഷം ആയിരുന്നു അവതാരക ഇപ്പോൾ നടന് മാപ്പ് നൽകാൻ ഒരുങ്ങുന്നത്.
നടൻ ശ്രീനാഥ് ഭാസി തന്നോട് മോശമായി പെരുമാറിയ സംഭവത്തിൽ നടന് മാപ്പ് നൽകി കേസ് പിൻവലിച്ചാലോ എന്നുള്ള ആലോചനയിൽ ആണ് താനെന്ന് അവതാരക. സിനിമ പ്രൊമോഷന്റെ ഭാഗമായി എത്തിയ ഇന്റർവ്യൂ ചെയ്യുന്നതിന്റെ ഇടയിൽ ആയിരുന്നു അവതാരകയെയും കൂടെ ഉണ്ടായിരുന്ന ക്രൂവിനോടും നടൻ ശ്രീനാഥ് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചത്.
ഇപ്പോൾ റിപ്പോർട്ടർ ചാനലിൽ ആയിരുന്നു പരാതിക്കാരി പ്രതികരണം നൽകി എത്തിയത്. ശ്രീനാഥ് ഭാസിയുടെ മാപ്പ് താൻ അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടൻ സമ്മതിച്ചു. ഒരു കലാകാരൻ കാലുകൾ പിടിച്ചു മാപ്പ് പറയുമ്പോൾ അത് കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കും ഉണ്ട്.
ശ്രീനാഥ് ഭാസിയുടെ കരിയർ നശിപ്പിക്കാൻ ഞാൻ ആഗ്രഹക്കുന്നില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാവരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് അതാണ് എന്റെ ആവശ്യം. ശ്രീനാഥ് ഭാസിയെ താൻ കണ്ടു സംസാരിച്ചു, അദ്ദേഹം എന്റെ കാൽ പിടിച്ചു മാപ്പ് പറയുന്ന അവസ്ഥയിൽ ആയിരുന്നു.
ചെയ്തുപോയ ചീത്ത വിളികളും തെറികളും എല്ലാം ഞങ്ങൾ അങ്ങനെ ഒന്നും ചെയ്തട്ടില്ല എന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്. എന്നാൽ നിർമാതാക്കളുടെ സംഘടനയിൽ എന്റെ പരാതി വായിച്ചു, അതിലെ ഒരു വരികളും വാക്കുകളും ഞാൻ പറഞ്ഞിട്ടുള്ളതാണ് എന്നും എന്നോട് ക്ഷമിക്കണം എന്നും കാലു പിടിക്കുന്ന രീതിയിൽ ഒരു കലാകാരൻ തന്നോട് പറയുമ്പോൾ മാപ്പ് നൽകേണ്ട മനസ്സ് തനിക്ക് ഉണ്ട്.
കാരണം എനിക്ക് അയാളുടെ കുടുംബത്തിനെയോ കാരിയാറിനോ നശിപ്പിക്കണ്ട ആവശ്യമില്ല. നമ്മളെക്കാൾ താഴ്ന്ന നിലയിൽ ഉള്ള ഒരാൾ എന്നുള്ളതുകൊണ്ട് എന്തും പറയാം എങ്ങനെയും പ്രവർത്തിക്കാം. ഇവിടെ ആരും പ്രതികരിക്കില്ല. എന്ന ചിന്താഗതി സമൂഹത്തിന്റെ ഉയർന്ന തട്ടിൽ ഉള്ളവർക്കോ മറ്റാർക്കോ ഉണ്ടാകരുത് എന്നാണ് എന്റെ ആവശ്യം എന്ന് അവതാരക പറയുന്നു.
അതെ സമയം അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പിന്നീട് ആയിരുന്നു അവതാരകയുടെ വിഷയവും റെമ്യൂണറേഷൻ അധികം വാങ്ങിയ വിഷയങ്ങൾ എല്ലാം കൂട്ടി നടനെ നിർമാതാക്കളുടെ സംഘടനാ താൽക്കാലികമായി വിലക്കിയത്. ഇതിനേക്കാൾ ശേഷം ആയിരുന്നു അവതാരക ഇപ്പോൾ നടന് മാപ്പ് നൽകാൻ ഒരുങ്ങുന്നത്.