മലയാള സിനിമയിലെ അതുല്യ നടന്മാരിൽ ഒരാൾ ആണ് ശ്രീനിവാസൻ. നടൻ എന്നതിൽ ഉപരി മലയാള സിനിമക്ക് എല്ലാ രീതിയിൽ ഉള്ള സംഭാവനകൾ നൽകിയിട്ടുള്ള ആൾ കൂടിയാണ് ശ്രീനിവാസൻ. തിരക്കഥാര്ത്ത് ആയും സംവിധായകൻ ആയുമെല്ലാം മലയാളി മനസുകളിൽ നിരവധി കുടുംബ നർമ്മ ചിത്രങ്ങൾ സമ്മാനിച്ച ശ്രീനിവാസൻ.
ഇടക്കാലത്തിൽ അസുഖ ബാധിതനായി മാറുകയും സ്ട്രോക്ക് വന്നു തളർച്ചയിലേക്ക് വരെ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിൽ ആണ് ശ്രീനിവാസൻ. കുറച്ചു നാളുകൾക്ക് മുന്നേ മഴവിൽ മനോരമയുടെ അവാർഡ് ചടങ്ങിൽ മോഹൻലാലിനൊപ്പം വീണ്ടും കണ്ടപ്പോൾ പ്രേക്ഷകർക്ക് അതിയായ സന്തോഷം തന്നെ ആയിരുന്നു.
ഇപ്പോൾ വീണ്ടും തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പോൾ ആണ് ശ്രീനിവാസൻ എന്ന് പറയുകയാണ് മലയാളത്തിലെ സഹ നടി വേഷങ്ങളിൽ കൂടി മികച്ച സ്വഭാവ നടി വേഷങ്ങൾ ചെയ്ത സ്മിനു സിജോ. ഇപ്പോൾ ശ്രീനിവാസനെയും ഭാര്യ വിമലയെയും വീട്ടിൽ സന്ദർശിച്ച വിവരങ്ങൾ പങ്കുവെക്കുകയാണ് സ്മിനു. കുറിപ്പ് ഇങ്ങനെ..
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്.
ഇന്ന് ഞാൻ ശ്രീനിയേട്ടൻ്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും ,കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും,ധ്യാൻൻ്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ.. അറിയില്ല.
എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോൻ്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്, പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ്റെ തിരിച്ചു വരവിന്..
smoinu sijo visit sreenivasan house
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…