മലയാള സിനിമ ഉള്ള കാലം വരെയും മറക്കാൻ കഴിയാത്ത ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞ താരമാണ് ശ്രീനിവാസൻ. അഭിനേതാവ് എന്ന നിലയിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയ സാധാരണക്കാരുടെ കഥകൾ സിനിമകളാക്കിയ ആൾ കൂടിയാണ് ശ്രീനിവാസൻ.
ഈ അടുത്ത കാലത്തിൽ ആയിരുന്നു മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ശ്രീനിവാസൻ അസുഖ ബാധിതൻ ആണെന്നും ആശുപത്രിയിൽ ആണെന്നും ഉള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഈ വിഷയത്തിൽ വിശദമായ വിവരങ്ങൾ നൽകി മകൻ ധ്യാൻ ശ്രീനിവാസൻ തന്നെ രംഗത്ത് വരുകയും ചെയ്തിരുന്നു.
ശ്രീനിവാസൻ കീടം പോലെ ചിത്രങ്ങളിൽ ഇപ്പോഴും അഭിനയ ലോകത്തിൽ കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ കൂടിയും സ്ട്രോക്ക് വന്ന താരം ചികിത്സയിൽ ആകുകയും ആശുപത്രിയിൽ നിന്നും ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ലീക്ക് ആകുകയും ചെയ്തിരുന്നു. ജഗതി ശ്രീകുമാറിനെ പോലെ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്നത് ആയിരുന്നു ശ്രീനിവാസന്റെ തിരിച്ചുവരവ്.
എന്നാൽ അതിപ്പോൾ സാധ്യമായി എന്ന് വേണം പറയാൻ. ഇപ്പോൾ വീണ്ടും പൊതുവേദിയിൽ എത്തിയിരിക്കുകയാണ് ശ്രീനിവാസൻ. മഴവിൽ മനോരമക്ക് താര സംഘടനയായ അമ്മ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആണ് അതിഥിയായി ശ്രീനിവാസൻ എത്തിയത്. ഷോയുടെ തീസർ ഇന്ന് ആയിരുന്നു മഴവിൽ മനോരമ പുറത്ത് വിട്ടിരിക്കുന്നത്. വേദിയിൽ മമ്മൂട്ടിയും മോഹൻലാലും എല്ലാം തകർത്താടുന്ന രംഗങ്ങൾക്ക് ഇടയിൽ ആണ് എടാ ദാസാ.. എന്ന വിളിയിലും ശ്രീനിവാസന്റെ എൻട്രിയും കാണിക്കുന്നത്.
ശ്രീനിവാസൻ വേദിയിലേക്ക് നടന്ന് വരുകയും സ്റ്റേജിൽ വെച്ച് മോഹൻലാൽ ശ്രീനിവാസനെ ചുംബിക്കുന്നതും കാണാം. വേദിയിലേക്ക് നടൻ മണിയൻപിള്ള രാജുവിന്റെ കൈകൾ പിടിച്ചാണ് ശ്രീനിവാസൻ എത്തുന്നത്. വേദിയിൽ ദാസനെയും വിജയനെയും മലയാളികൾക്ക് പരിചയപ്പെടുത്തിയ സത്യൻ അന്തിക്കാടും ഒപ്പം അമ്മ എക്സിക്കുട്ടീവ് അംഗവും നടനുമായ സിദ്ദിഖും ഉണ്ടായിരുന്നു.
പഴയ ശ്രീനിവാസൻ തന്നെയാണോ എന്ന് തിരിച്ചറിയാൻ കുറച്ച് ബുദ്ധിമുട്ടാണ് അത്രക്കും ക്ഷീണിച്ചു എങ്കിൽ കൂടിയും വീണ്ടും ആ അതുല്യ കലാകാരനെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…