പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം വമ്പൻ സ്വീകരണം ആണ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ 96 % റേറ്റിങ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം കാണാൻ പ്രണവിന്റെ അമ്മയും നടൻ മോഹൻലാലിൻറെ ഭാര്യയുമായ സുചിത്ര മോഹൻലാൽ എത്തിയത് ഇടപ്പള്ളി വനിതാ വിനീതയിൽ ആയിരുന്നു. ഒപ്പം സംവിധായകൻ വിനീത് ശ്രീനിവാസനും സുഹൃത്ത് സമീർ ഹംസയും ഉണ്ടായിരുന്നു.
ചിത്രം കണ്ടിറങ്ങിയ സുചിത്രയുടെ മുഖത്തെ സന്തോഷം തന്നെ ധാരാളം ആയിരുന്നു ഹൃദയത്തിന്റെ റിവ്യൂവിന്. ‘സിനിമ ഒരുപാട് ഇഷ്ടമായി. പറയാൻ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതൽ പറഞ്ഞാൽ ഇമോഷനലാകും.’ എന്നായിരുന്നു സുചിത്ര പ്രതികരണം നടത്തിയത്.
നിങ്ങൾ എല്ലാവരും കണ്ടില്ലേ എന്ന് ചോദിക്കുകയും ചെയ്തു. അതേ സമയം വിനീത് പ്രതികരണം നടത്തിയത് ഇങ്ങനെ ആയിരുന്നു.
‘തിയറ്ററിൽ ഇരുന്ന് ഈ സിനിമ ഇപ്പോഴാണ് ആദ്യമായി കാണുന്നത്. രണ്ടര കൊല്ലമായി ഈ ചിത്രത്തിന്റെ പുറകിലായിരുന്നു. വീട്ടിൽ പോയി എനിക്കൊന്ന് പൊട്ടിക്കരയണം. ഈ ചിത്രം തിയറ്ററിൽ പോയി കാണണം എന്നാണ് പറയാനുള്ളത്. ഒരുപാട് സിനിമകളും റിലീസ് മാറ്റിയപ്പോൾ ഈ ചിത്രം മാറ്റേണ്ട എന്നു തീരുമാനിച്ചത് തിയറ്ററിൽ ഒരുപടമെങ്കിലും കളിക്കണം എന്ന തീരുമാനത്തിലാണ്.
ഹൃദയം കൊണ്ടെടുത്ത ചിത്രമാണ് ഹൃദയം. അതിൽ ബിസിനസ് ഇടകലർത്തിയിട്ടില്ല. സൺഡേ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ചിത്രത്തിന്റെ റിലീസ് മാറ്റാതിരുന്നത് ഈ സിനിമയുടെ നിർമാതാവായ വിശാഖിന്റെ ധൈര്യത്തിലാണ്. അവൻ ഒരു തിയറ്റർ ഉടമയാണ്. ഈ ചിത്രം ആളുകളിലേയ്ക്ക് എത്തണം.’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
എന്തായാലും കരിയർ ബെസ്റ്റ് ചിത്രമായി പ്രണവിന്റെ ഹൃദയം മാറിക്കഴിഞ്ഞു. നിലവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് രണ്ടരക്കോടിക്ക് മുകളിൽ ആണ് ചിത്രം കക്ഷൻ നേടിയിരിക്കുന്നത്. മോഹൻലാൽ , മമ്മൂട്ടി , ദുൽഖർ സൽമാൻ , ഫഹദ് ഫാസിൽ എന്നിവർ കഴിഞ്ഞാൽ ആദ്യ ദിനത്തിൽ ബോക്സ് ഓഫീസ് വമ്പൻ നേട്ടം തന്നെ ആണ് ചിത്രം നേടിയിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…