കാവലിനൊപ്പം എത്തുന്ന സുരേഷ് ആൻഡ് രമേഷിന് തീയറ്റർ കിട്ടിയില്ല; റിലീസ് മാറ്റി..!!
കൊറോണ മൂലം നീണ്ട കാലങ്ങൾ ആയി അടഞ്ഞു കിടന്ന തീയറ്ററുകൾ കഴിഞ്ഞ മാസം ആണ് തുറന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്തത്. ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ സ്റ്റാർ ആയിരുന്നു ആദ്യ മലയാള സിനിമ റിലീസ് ചെയ്തത്.
തുടർന്ന് രജനികാന്ത് ചിത്രം അണ്ണാത്തെ അടക്കം എത്തി എങ്കിൽ കൂടിയും വലിയ ഓളം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കൊറോണ ഭയം മൂലം തീയ്യറ്ററിലേക്ക് എത്താതെ ഏറുന്ന പ്രേക്ഷകരെ തീയറ്ററുകളിലേക്ക് തിരികെ എത്തിച്ചത് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ആയിരുന്നു.
ബോക്സ് ഓഫിസിൽ നിന്നും അമ്പത് കോടി വാരിയ ചിത്രത്തിന് ശേഷം ആഹാ , എല്ലാം ശരിയാകും , ജാ നേ മാൻ തുടങ്ങി ചിത്രങ്ങൾ എത്തി. എന്നാൽ കുറുപ്പിന് ശേഷം വമ്പൻ റീലീസ് ആയി എത്തുന്ന ചിത്രം സുരേഷ് ഗോപി നായകൻ ആയി എത്തുന്ന കാവൽ ആണ്. നാളെ ആണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.
നവംബർ 25 ന് 220 തീയറ്ററിൽ ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. എന്നാൽ കാവലിന് പിന്നാലെ എത്തുന്ന ചിത്രം ആണ് നവംബർ 26 നു എത്തുന്ന സുമേഷ് ആൻഡ് രമേഷ്. എന്നാൽ ചിത്രത്തിന്റെ നേരത്തെ തന്നെ റിലീസ് പ്രഖ്യാപിച്ചത് ആയിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ റിലീസ് അപ്രതീക്ഷിതമായി മാറ്റിയിരിക്കുകയുമാണ്.
നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകന്മാർ ആയി എത്തുന്നത് ബാലു വര്ഗീസ് , ശ്രീനാഥ് ഭാസി എന്നിവർ ആണ്. മതിയായ തീയറ്ററുകൾ കിട്ടാത്തത് കൊണ്ടാണ് റിലീസ് മാറ്റുന്നത് എന്ന് അണിയറ പ്രവർത്തകർ അറിയിക്കുക ആയിരുന്നു.
നവംബർ 26 നു ചിത്രം റിലീസ് ചെയ്താലും വെറും 6 ദിവസങ്ങൾക്ക് ശേഷം ചിത്രം വാഷ് ഔട്ട് ആകും. കാരണം ഡിസംബർ 2 നു എത്തുന്ന മോഹൻലാൽ ചിത്രം മരക്കാറിന് കേരളത്തിൽ 600 സ്‌ക്രീനിൽ ആണ് റിലീസ്.