Street fashion

മീശപിരിച്ചു സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ സുരേഷ് ഗോപി; കാവലിന്റെ രണ്ടാം ലുക്കെന്ന് സൂചന..!!

ഏറെ കാലമായി സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ ആയിരുന്നു സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചു വരവിൽ പ്രധാന വേഷത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് വമ്പൻ വിജയം ആണ് നേടിയത്.

സാധാരണ ആക്ഷൻ മാസ്സ് സുരേഷ് ഗോപി ചിത്രങ്ങളിൽ നിന്നും മാറി കോമഡി കൂടി ചേർന്ന കഥാപാത്രം ആണ് സുരേഷ് ഗോപി ചെയ്തത്. രണ്ടാം ചിത്രം അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ലോക്ക് ഡൌൺ ആകുന്നതും ഷൂട്ടിംഗ് നിർത്തിവെക്കുന്നത്.

കസബ എന്ന ചിത്രത്തിന് ശേഷം നിധിൻ രഞ്ജി പണിക്കർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കാവൽ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. എന്നാൽ ആദ്യ ഗെറ്റപ്പ് സുരേഷ് ഗോപി പുറത്തു വിട്ടിരുന്നു. ഇപ്പോൾ പതിനാലു ഗായകന്മാർ ആലപിച്ചു സുരേഷ് ഗോപി അഭിനയിച്ച കയങ്ങൾ നൂറു എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ഈ വീഡിയോയിലെ സുരേഷ് ഗോപിയുടെ ഗെറ്റപ്പ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കാവൽ ചിത്രത്തിൽ സുരേഷ് ഗോപിയുടെ സെക്കന്റ് ഗെറ്റപ്പ് നരച്ച താടിയും പിരിച്ച മീശയും ഉള്ള ലുക്കുള്ളതാണ് എന്നാണ് സൂചന.

കാവൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് ഹൈറേഞ്ചിൽ ആണ്. സത്യം തെളിയിക്കുന്നത് വരെ കുടുംബത്തിനും നിങ്ങൾക്കും കാവലായി ഞാൻ ഉണ്ടാവും.. എനിക്ക് കാവലായി ദൈവവും ഉണ്ട് എന്ന ക്യാപ്ഷൻ വെച്ചാണ് സുരേഷ് ഗോപി ആദ്യ ലുക് പുറത്തു വിട്ടത്.

ലാൽ സുരേഷ് ഗോപിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥ രണ്ടു കാലഘട്ടത്തിലായിയാണ് നടക്കുന്നത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago