സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക്, നായിക ശോഭനയും നസ്രിയയും; കൂടെ ദുൽഖർ സൽമാനും..!!
ഒരു വലിയ ഇടവേളക്ക് ശേഷം സാമൂഹിക രാഷ്ട്രീയ തിരക്കുകളിൽ നിന്നും പിന്മാറി സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു.
നീണ്ട ഇടവേളക്ക് ശേഷം ശോഭനയും തിരിച്ചു അഭിനയ ലോകത്തേക്ക് എത്തുന്നു എന്നുള്ള സന്തോഷ വാർത്തയും ഈ സിനിമക്ക് ഒപ്പം ഉണ്ട്. സുരേഷ് ഗോപി, ശോഭന എന്നിവർക്ക് ഒപ്പം നസ്രിയ നസീം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്, സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണ്.
ദുൽഖർ സൽമാന്റെ നിർമാണ കമ്പനി നിർമിക്കുന്ന രണ്ടാം ചിത്രം എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. സെപ്റ്റംബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചെന്നൈ ആണ്. ദുൽഖർ അതിഥി വേഷത്തിൽ എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
മൂന്നോളം മലയാള സിനിമകളിൽ ആണ് സുരേഷ് ഗോപി എത്തുന്നത്, ഇതിൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലേലത്തിന്റെ രണ്ടാം ഭാഗവും ഉണ്ടാവും.