Categories: Cinema

വലിയ പ്രതീക്ഷ നൽകാതെ പോയാൽ ഭീഷ്മ നിങ്ങൾക്ക് ഇഷ്ടമാകും; സുഷിൽ ശ്യാം പറയുന്നു..!!

ഛായാഗ്രാഹകൻ ആയി എത്തുകയും അവിടെ നിന്നും സംവിധായകൻ ആയി മാറുകയും ചെയ്തയാൾ ആണ് അമൽ നീരദ്. മലയാളത്തിലെ ട്രെൻഡ് തന്നെ മാറ്റിയ സംവിധായകൻ ആയിരുന്നു അമൽ നീരദ്. അത്രമേൽ മികച്ച ചിത്രം ആയിരുന്നു അമലിന്റെ ആദ്യ സംവിധാന സംരംഭം.

സ്റ്റൈലിഷിൽ ലുക്കിൽ മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി എന്ന പ്രേക്ഷകർ സ്വീകരിച്ചില്ല എങ്കിൽ കൂടിയും പിന്നീട് ചിത്രത്തിന് പ്രശംസ ലഭിച്ചു എന്നുള്ളതാണ് സത്യം. ഇപ്പോൾ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദ് മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുകയാണ്.

ഭീഷ്മ പർവ്വം എന്ന പേരിൽ എത്തുന്ന ചിത്രം ഗ്യാങ്സ്റ്റർ കഥ പറയുന്ന മാസ്സ് എന്റെർറ്റൈനെർ ആയി ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സംഗീത സംവിധായൻ സുശീൽ ശ്യാം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

വരത്തൻ , കുമ്പളങ്ങി നൈറ്റ്സ് , അഞ്ചാം പാതിരാ തുടങ്ങി കുറുപ്പ് എന്ന ചിത്രത്തിന്റെ വരെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നൽകിയത് സുശീൽ ശ്യാം ആണ്. സുശീൽ തന്നെയാണ് ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ സ്റ്റൈലിഷ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്ന ഭീഷ്മക്ക് സംഗീതം ഒരുക്കുന്നത്.

ഈ സിനിമയെ കുറിച്ച് കൂടുതൽ ഒന്നും വെളിപ്പെടുത്താൻ തനിക്ക് കഴിയില്ല എന്നാണ് സുശീൽ ശ്യാം പറയുന്നത്. എന്നാൽ ചിത്രം കാണാൻ പോകുമ്പോൾ അമിത പ്രതീക്ഷ നൽകാതെ ഇരിക്കാൻ ആണ് സുശീൽ പറയുന്നത്. ചിത്രത്തിന്റെ പാട്ടുകൾ എല്ലാം പൂർത്തിയായി കഴിഞ്ഞു.

ഈ മാസം അവസാനത്തോടെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിലേക്ക് കടക്കും. അതുപോലെ ഈ ചിത്രം നിങ്ങൾക്ക് നല്ലൊരു സിനിമ അനുഭവം നൽകും എന്നും സുശീൽ പറയുന്നു. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

2022 ഫെബ്രുവരി അവസാനം ആണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. അമൽ നീരദ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വമ്പൻ താരനിരയിൽ ആണ് ചിത്രം എത്തുന്നത്.

ദിലീഷ് പോത്തൻ , ഷൈൻ ടോം ചാക്കോ , സൗബിൻ ഷാഹിർ , ശ്രീനാഥ്‌ ഭാസി , അന്തരിച്ച നെടുമുടി വേണു , ലെന , നാദിയ മൊയ്‌ദു , വീണ നന്ദകുമാർ തുടങ്ങി നിരവധി താരങ്ങൾ ഉണ്ട് ചിത്രത്തിൽ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago