തമിഴ് റോക്കേഴ്‌സിന്റെ വെല്ലുവിളി; ഒടിയനോട് കളി വേണ്ട എന്ന് അണിയറ പ്രവർത്തകർ…!!
ഒടിയൻ എത്തുകയാണ് ഈ വെള്ളിയാഴ്ച, തമിഴ് സിനിമകൾക്ക് ഏറ്റവും വെല്ലുവിളി ആയി ഉള്ളത് തമിഴ് റോക്കേഴ്‌സ് ആണ് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ മണിമൂറുകൾക്ക് അകം ആണ് വെബ്സൈറ്റുകളിൽ എത്തുന്നത്. അവസാനം റിലീസ് ചെയ്ത വിജയ്, രജനി കാന്ത് ചിത്രങ്ങളുടെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല.
തമിഴ് താരസംഘടനയായ നടികർ സംഘം തമിഴ് റോക്കേഴ്‌സിന് എതിരെ ശക്തമായ നടപടികൾ എടുക്കും എന്നും പല വട്ടം പറഞ്ഞിട്ട് ഉണ്ടെങ്കിലും ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചട്ടില്ല. നിങ്ങളുടെ അഞ്ഞൂറ് കോടി ആയാലും ആയിരം കോടി ആയാലും ഞങ്ങൾക്ക് അത് വെറും 400 എംബി മാത്രം ആണ് എന്നാണ് തമിഴ് റോക്കേഴ്‌സിന്റെ വാദം.
ഇപ്പോഴിതാ മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസിന് എത്തുന്ന ഒടിയനും വ്യാജൻ ഇറക്കും എന്നാണ് തമിഴ് റോക്കേഴ്‌സ് പറയുന്നത്. എന്നാൽ ചിത്രം ഏതെങ്കിലും വെബ്‌സൈറ്റിൽ അപ്ലോഡ് ആയാൽ നിമിഷങ്ങൾക്ക് അകം ഡിലീറ്റ് ചെയ്യാൻ ഉള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നാണ് ഒടിയന്റെ അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.
രാത്രിയുടെ രാജാവ് ആയി ഒടിയൻ എത്തുന്നത് കൊണ്ട് തന്നെ, വ്യാജൻ എത്തിയാൽ കൂടിയും ചിത്രത്തിന് വേണ്ടത്ര ക്ലാരിറ്റി ഉണ്ടാക്കാൻ ഉള്ള സാധ്യത ഇല്ല, പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ വ്യാജ പ്രിന്റ് വന്നിരുന്നു എങ്കിലും മലയാളികൾ ചിത്രം കണ്ടത് തീയറ്ററുകളിൽ തന്നെയാണ്.