{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത “ടെസ്റ്റ്” എന്ന ചിത്രത്തിന്റെ പ്രീമിയർ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിൽ. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമായ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി മീര ജാസ്മിനും ഒരു നിർണ്ണായക വേഷം ചെയ്യുന്നു. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ഈ ചിത്രം. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വൈനോട്ട് സ്റ്റുഡിയോയുടെ പിന്തുണയോടെ, ആദ്യമായി ക്യാമറയ്ക്ക് പിന്നിൽ ചുവടുവെക്കുന്ന നിർമ്മാതാവായ എസ്. ശശികാന്തിന്റെ സംവിധാന അരങ്ങേറ്റവും ‘ടെസ്റ്റ്’ അടയാളപ്പെടുത്തുന്നു. ഒരു നിർമ്മാതാവെന്ന നിലയിൽ വർഷങ്ങളോളം കഥകൾ പരിപോഷിപ്പിച്ചതിന് ശേഷം, ടെസ്റ്റിനായി സംവിധായകന്റെ കസേരയിലെത്തിയത് ഏറെ ആവേശകരമായിരുന്നു എന്ന് ശശികാന്ത് പറയുന്നു. പ്രതിരോധശേഷി, തിരഞ്ഞെടുപ്പുകളുടെ ഭാരം, ജീവിതം എന്നിവ എങ്ങനെ എല്ലാവരുടെയും ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു എന്നതിനെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത് എന്നും, ആർ മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നീ മൂന്ന് ശക്തരായ അഭിനേതാക്കളെ ആദ്യമായി ഒരുമിച്ച് കൊണ്ടുവന്നത് ഈ യാത്രയെ കൂടുതൽ സവിശേഷമാക്കി എന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാട് ജീവസുറ്റതാക്കിയതിന് വൈനോട്ട് സ്റ്റുഡിയോസിനും നെറ്റ്ഫ്ലിക്സിനും തനിക്കൊപ്പമുള്ള അവിശ്വസനീയമായ ടീമിനും താൻ ഏറെ നന്ദിയുള്ളവനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പറയുന്നത് വളരെ ആഴത്തിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് ‘ടെസ്റ്റ്’ എന്നാണ്. ഉയർന്ന നിലവാരമുള്ള ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം, ഒരു ദേശീയതല ക്രിക്കറ്റ് കളിക്കാരൻ, ഒരു പ്രതിഭയുള്ള ശാസ്ത്രജ്ഞൻ, അഭിനിവേശമുള്ള അധ്യാപകൻ എന്നിവരുടെ ജീവിതത്തെ ഒരു കൂട്ടിമുട്ടലിൽ എത്തിക്കുകയും, അവരുടെ അഭിലാഷം, ത്യാഗം, ധൈര്യം എന്നിവ പരീക്ഷിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ഇമോഷണൽ റോളർകോസ്റ്ററാണ് എന്നും അവർ വിശദീകരിച്ചു. സംവിധായകൻ എസ്. ശശികാന്ത് പുതുമയുള്ളതും ഉറപ്പുള്ളതുമായ ഒരു സംവിധാന ശബ്ദം കൊണ്ടുവരികയും അവസാന നിമിഷം വരെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കഥ സമർത്ഥമായി പറയുകയും ചെയ്യുന്നു എന്നും അവർ പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രേക്ഷകർക്കായി ‘ടെസ്റ്റ്’ കൊണ്ടുവരുന്നതിൽ തങ്ങൾ അവിശ്വസനീയമാംവിധം ആവേശത്തിലാണ് എന്നും അവർ കൂട്ടിച്ചേർക്കുന്നു. പിആർഒ- ശബരി.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…