രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘ദ ഗേൾഫ്രണ്ട് ‘ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ് ടീസർ റിലീസ് ചെയ്തത്. പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദിന്റെ അവതരണത്തിൽ ഗീത ആർട്സ്, മാസ് മൂവി മേക്കേഴ്സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രവീന്ദ്രൻ രചിച്ചു സംവിധാനം ചെയ്ത ദ ഗേൾഫ്രണ്ട് മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘ദ ഗേൾഫ്രണ്ടി’ൻ്റെ ടീസറിലെ ഓരോ ദൃശ്യവും ആകർഷകമാണ് എന്നും ഈ സിനിമ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ടീസർ പങ്ക് വെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞു. 8 വർഷം മുമ്പ് സെറ്റിൽ വച്ചാണ് താൻ രശ്മികയെ കണ്ടുമുട്ടിയത് എന്നും നിരവധി വലിയ വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, അവൾ എന്നത്തേയും പോലെ താഴ്മയോടെ തുടരുന്നു എന്നും, ഒരു നടിയെന്ന നിലയിൽ ദ ഗേൾഫ്രണ്ട് അവൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്, അവൾ ആ ഉത്തരവാദിത്തം വിജയകരമായി ഏറ്റെടുക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്നും വിജയ് ദേവരകൊണ്ട പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഒരു കഥ സംവിധായകൻ രാഹുൽ ഈ ചിത്രത്തിലൂടെ പറയുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ചിത്രത്തിൻ്റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രശ്മികയുടെ കഥാപാത്രം ഒരു കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കുന്ന രംഗത്തോടെയാണ് ദ ഗേൾഫ്രണ്ടിൻ്റെ ടീസർ ആരംഭിക്കുന്നത്. നായകനായ ദീക്ഷിത് ഷെട്ടിയുടെയും രശ്മികയുടെയും കഥാപാത്രങ്ങളെ ടീസർ പരിചയപ്പെടുത്തുകയും അവർ തമ്മിലുള്ള മനോഹരമായ ബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നു. കാവ്യാത്മക സംഭാഷണങ്ങളുള്ള വിജയ് ദേവരകൊണ്ടയുടെ ശബ്ദമാണ് ടീസറിൻ്റെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്. ടീസറിന്റെ അവസാനത്തിൽ ഹെഷാം അബ്ദുൾ വഹാബിന്റെ പശ്ചാത്തല സംഗീതത്തിൽ രശ്മികയുടെ ഡയലോഗ് കൂടിയുള്ള ടീസർ എല്ലാവരെയും ആകർഷിക്കുന്നു. വൈവിധ്യമാർന്ന പ്രണയകഥ പറയുന്ന ദ ഗേൾഫ്രണ്ട് ഉടൻ തിയറ്ററുകളിലെത്തും.
ഛായാഗ്രഹണം-കൃഷ്ണൻ വസന്ത്, സംഗീതം-ഹെഷാം അബ്ദുൾ വഹാബ്, വസ്ത്രാലങ്കാരം-ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ- എസ്. രാമകൃഷ്ണ, മൌനിക നിഗോത്രി, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…