കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാൽ ന്യൂ ജനറേഷൻ സംവിധായകർ ആയ ആഷിക് അബുവിനും ടിനു പാപ്പച്ചനും ഒപ്പം അഭിനയിക്കുന്നു എന്നുള്ള വാർത്തകൾ എത്തിയത്. സ്ഥിരം മോഹൻലാൽ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ചിത്രങ്ങൾ മോഹൻലാലിൽ നിന്നും വരുന്നു എന്നുള്ള സന്തോഷത്തിൽ ആയിരുന്നു യഥാർത്ഥത്തിൽ മോഹൻലാൽ ആരാധകർ.
ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷ് ടി കുരുവിള നിർമ്മിക്കും എന്നുള്ള തരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്. എന്നാൽ അത്തരത്തിൽ ഒരു ചർച്ച പോലും ഇതുവരെയും നടന്നില്ല എന്നുള്ളതായിരുന്നു മോഹൻലാലിന്റെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
തുടർന്ന് ഇക്കാര്യത്തിൽ വിവരണം നൽകി നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ രംഗത്ത് വരുകയും ചെയ്തു. വന്ന വാർത്തകൾ എല്ലാം വ്യാജം ആയിരുന്നു എന്നുള്ളത് ആരാധകർക്ക് ഇടയിൽ വലിയ നിരാശ ഉണ്ടാക്കി. മോഹൻലാൽ സേഫ് സോണിൽ നിന്ന് മാത്രം ചിത്രങ്ങൾ ചെയ്യുന്ന രീതിയിലേക്ക് മാറി എന്നാണ് ആരാധകർ ആരോപിക്കുന്നത്.
ഷാജി കൈലാസിനും ബി ഉണ്ണികൃഷ്ണനും മേജർ രവിക്കും അടക്കം ഡേറ്റ് നൽകുന്ന മോഹൻലാൽ പുതിയ സംവിധായകർക്ക് അവസരം നൽകണം എന്ന് ആരാധകർ പറയുന്നു. മോഹൻലാലിനെ വെച്ച് ഒരു മാസ്സ് എന്റെർറ്റൈനെർ പ്ലാൻ ചെയ്തിരുന്നു എന്ന് ടിനു പാപ്പച്ചൻ നേരത്തെ അജഗജ്ജന്തിരം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ വെളിപ്പെടുത്തിയതോടെ ആണ് മോഹൻലാലിനൊപ്പം ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ വീണ്ടും തലപൊക്കിയത്.
എന്നാൽ ആഷിക് അബു ചിത്രം ഇല്ല എന്ന് അറിഞ്ഞതോടെ അതിനൊപ്പം കേട്ട ടിനു പാപ്പച്ചൻ ചിത്രവും ഉണ്ടാവില്ലേ എന്ന ആശങ്കയിൽ ആണ് മോഹൻലാൽ ആരാധകർ. എന്നാൽ മോഹൻലാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്.
മോഹൻലാൽ ടിനു പാപ്പച്ചൻ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും അന്തിമ തീരുമാനം ആയിട്ടില്ല എങ്കിൽ കൂടിയും ചിത്രം സംഭവിക്കും എന്നാണ് അറിയുന്നത്. ആശിർവാദ് സിനിമാസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. അതേസമയം മോഹൻലാൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിൽ ആണ്.
ബറോസിന്റെ ചിത്രീകരണം ഏപ്രിലിൽ പൂർത്തിയാകുമെങ്കിൽ കൂടിയും തുടർന്ന് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിൽ ആയിരിക്കും മോഹൻലാൽ. 3 ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മികച്ച വിഎഫ്എക്സ് രംഗങ്ങളും ഉണ്ടാവും. ഈ ചിത്രത്തിന്റെ പൂർണ്ണമായ പ്രവർത്തനത്തിന് ശേഷം ആയിരിക്കും മോഹൻലാൽ മറ്റൊരു ചിത്രത്തിലേക്ക് കടക്കുക.
പാതിവഴിയിൽ ഷൂട്ടിങ് നിൽക്കുന്ന റാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ജീത്തു ജോസഫ് അതിനു ശേഷം രണ്ട് മോഹൻലാൽ ചിത്രങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞു. കൂടാതെ ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് ജീത്തു ജോസഫ് പോയതോടെ മോഹൻലാൽ ചിത്രം റാം ഉപേക്ഷിച്ച മട്ടാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…