അങ്ങനെ ഉള്ളവർ മഹാകള്ളന്മാർ; പുത്തൻ തലമുറക്കെതിരെ ആഞ്ഞടിച്ച് ടോവിനോ തോമസ്..!!

182

രണ്ട് ചിത്രങ്ങളുടെ ദയനീയമായ പരാജയത്തിന് ശേഷം ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ആണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഇപ്പോൾ ടോവിനോ തോമസ്, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകി അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ടെലെഗ്രാമിൽ കാണുന്ന ആളുകൾക്ക് എതിരെ ആണ് രൂക്ഷമായ ഭാഷയിൽ താരം വിമർശനവുമായി എത്തിയത്. താൻ ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ ടെലെഗ്രാമിൽ കൂടി സിനിമ ഡൌൺ ലോഡ് ചെയ്തു കാണുന്ന ആളുകൾക്ക് നിയമപരമായി തെറ്റാണ് എന്നുള്ള കാര്യം പോലും അറിയില്ല എന്ന് ടോവിനോ പറയുന്നു.

ഓ ടി ടി പ്ലാറ്റ് ഫോമുകൾക്ക് ഒപ്പമാണ് ടെലെഗ്രാമിനെയും ആളുകൾ കാണുന്നത്. നെറ്റ് ഫ്ലിക്സ്, ആമസോൺ എന്നപോലെയാണ് ടെലെഗ്രാമിനെയും കാണുന്നത്. ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ പൈസ ഈടാക്കിയും അതുപോലെ നിർമാതാക്കൾക്ക് പൈസ കൊടുത്തുമാണ് സിനിമകൾ വാങ്ങുന്നതും പ്രദർശിപ്പിക്കുന്നതും അടക്കമുള്ള പ്രവർത്തികൾ ചെയ്യുന്നത്. ടെലെഗ്രാമിൽ വരുന്നത് വ്യാജപതിപ്പുകൾ ആണ്.

നമ്മൾക്ക് ഒരു സാധനം വാങ്ങി ഉപയോഗിക്കാം, അതുപോലെ തന്നെ മോഷ്ടിച്ചും ഉപയോഗിക്കാം.. ടെലിഗ്രാം അതുപോലെ മോഷ്ടിച്ച് ഉപയോഗിക്കുന്നത് പോലെയാണ്. മഹാ കള്ളത്തരങ്ങൾ കാണിക്കുന്ന ആളുകൾ ഇത്തരത്തിൽ ടെലെഗ്രാമിൽ നിന്നും പടം ഡൌൺലോഡ് ചെയ്യുന്നത്. അത് നിർമാതാക്കൾക്ക് ഉണ്ടാക്കുന്ന വലിയ നഷ്ടം ആയിരിക്കും ടോവിനോ തോമസ്.

You might also like