രണ്ട് ചിത്രങ്ങളുടെ ദയനീയമായ പരാജയത്തിന് ശേഷം ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ആണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഇപ്പോൾ ടോവിനോ തോമസ്, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകി അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ടെലെഗ്രാമിൽ കാണുന്ന ആളുകൾക്ക് എതിരെ ആണ് രൂക്ഷമായ ഭാഷയിൽ താരം വിമർശനവുമായി എത്തിയത്. താൻ ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ ടെലെഗ്രാമിൽ കൂടി സിനിമ ഡൌൺ ലോഡ് ചെയ്തു കാണുന്ന ആളുകൾക്ക് നിയമപരമായി തെറ്റാണ് എന്നുള്ള കാര്യം പോലും അറിയില്ല എന്ന് ടോവിനോ പറയുന്നു.
ഓ ടി ടി പ്ലാറ്റ് ഫോമുകൾക്ക് ഒപ്പമാണ് ടെലെഗ്രാമിനെയും ആളുകൾ കാണുന്നത്. നെറ്റ് ഫ്ലിക്സ്, ആമസോൺ എന്നപോലെയാണ് ടെലെഗ്രാമിനെയും കാണുന്നത്. ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ പൈസ ഈടാക്കിയും അതുപോലെ നിർമാതാക്കൾക്ക് പൈസ കൊടുത്തുമാണ് സിനിമകൾ വാങ്ങുന്നതും പ്രദർശിപ്പിക്കുന്നതും അടക്കമുള്ള പ്രവർത്തികൾ ചെയ്യുന്നത്. ടെലെഗ്രാമിൽ വരുന്നത് വ്യാജപതിപ്പുകൾ ആണ്.
നമ്മൾക്ക് ഒരു സാധനം വാങ്ങി ഉപയോഗിക്കാം, അതുപോലെ തന്നെ മോഷ്ടിച്ചും ഉപയോഗിക്കാം.. ടെലിഗ്രാം അതുപോലെ മോഷ്ടിച്ച് ഉപയോഗിക്കുന്നത് പോലെയാണ്. മഹാ കള്ളത്തരങ്ങൾ കാണിക്കുന്ന ആളുകൾ ഇത്തരത്തിൽ ടെലെഗ്രാമിൽ നിന്നും പടം ഡൌൺലോഡ് ചെയ്യുന്നത്. അത് നിർമാതാക്കൾക്ക് ഉണ്ടാക്കുന്ന വലിയ നഷ്ടം ആയിരിക്കും ടോവിനോ തോമസ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…