കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രത്യേകിച്ച് കൊറോണ എത്തിയതിന് ശേഷം സിനിമ തീയറ്റർ റിലീസുകൾ വളരെ കുറവാണ്. ഭൂരിഭാഗം ചിത്രങ്ങളും ഒടിടി റിലീസ് ആയപ്പോൾ പിന്നീട് ആളുകൾ കൂടുതൽ ആയി സിനിമകൾ കാണുന്നത് ടെലിവിഷനിൽ കൂടി ആണ്.
ഈ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് മുതൽ ഏഷ്യാനെറ്റ് അടക്കം ഉള്ള മലയാളത്തിലെ പ്രമുഖ ചാനലുകൾ എല്ലാം തന്നെ പുത്തൻ റിലീസ് ചിത്രങ്ങൾ ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയത്. ദൃശ്യം 2 , ഓപ്പറേഷൻ ജാവ , ദി പ്രീസ്റ്റ് , ഖോ ഖോ , തുടങ്ങി നിരവധി പുത്തൻ ചിത്രങ്ങൾ ആണ് മലയാളം ചാനലുകൾ വഴി പ്രേക്ഷകരിലേക്ക് എത്തിയത്.
കുറച്ചു വർഷങ്ങൾ ആയി റെക്കോർഡ് ബോക്സ് ഓഫീസിൽ കളക്ഷൻ ഒക്കെ ആയിരുന്നു നോക്കിയിരുന്നത് എങ്കിൽ ഇപ്പോൾ ടിവിആർ റേറ്റിങ്ങിൽ ആണ് ആരാധകർ ഉറ്റുനോക്കുന്നതും. മലയാളത്തിൽ ബോക്സ് ഓഫീസിൽ ആയാലും ടെലിവിഷൻ വേൾഡ് സിനിമ പ്രീമിയർ ഷോകളിൽ ആയാലും എതിരാളി ഇല്ലാത്ത താരമായി മോഹൻലാൽ മാറിക്കഴിഞ്ഞു.
റേറ്റിങ്ങിൽ ആദ്യ 10 ൽ ഉള്ള സിനിമകളിൽ 5 എണ്ണവും മോഹൻലാലിന് ഉള്ളത് ആകുമ്പോൾ മമ്മൂട്ടിക്ക് ഒരു സിനിമ മാത്രം ആണുള്ളത്. വമ്പൻ ജനപ്രീതി നേടിയ സിനിമ ആണ് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2. സിനിമ ഓൺലൈൻ റീലീസ് ആയിരുന്നു. എന്നാൽ തുടർന്ന് ലോക്ക് ഡൌൺ സമയത്തിൽ ആണെങ്കിൽ കൂടിയും ടെലിവിഷൻ റിലീസ് ആയിട്ടും പുലിമുരുകന്റെ ടിവിആർ റെക്കോർഡ് തകർക്കാൻ കഴിഞ്ഞുള്ള എന്നുള്ളത് ആണ് സത്യം.
മലയാളത്തിൽ ഏറ്റവും കൂടുതൽ ടീവിആർ റേറ്റിങ് കിട്ടിയ ആദ്യ 10 സിനിമകൾ ഇതൊക്കെ ആണ്. ഒന്നാം സ്ഥാനത്തുള്ളത് മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത ബോക്സ് ഓഫീസിൽ ആദ്യ 100 കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ പുലിമുരുകനാണ്. 27.80 എന്ന റേറ്റിങ് ആണ് ഉള്ളത്.
രണ്ടാം സ്ഥാനത്തിൽ ഉള്ളത് രാജമൗലി ഒരുക്കിയ ബാഹുബലിയാണ് 21.38 ആണ് റേറ്റിങ്. മൂന്നാം സ്ഥാനത്തിൽ ഉള്ളത് ദൃശ്യം ആണ് 21 ആണ് റേറ്റിങ്. നാലാം സ്ഥാനത്തിൽ ഉള്ളത് ദൃശ്യം 2 ആണ്. 20.34 എന്നതാണ് റേറ്റിങ്. മോഹൻലാൽ നായകനായി എത്തിയ ഈ രണ്ടു സിനിമകളും സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആണ്. നിർമാണം ആശിർവാദ് സിനിമാസും.
അഞ്ചാം സ്ഥാനത്തിൽ ഉള്ളത് മോഹൻലാൽ ചിത്രം ലൂസിഫർ ആണ്. 20.28 റേറ്റിങ് വ്യൂസ് ഉള്ള സിനിമ സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനാണ്. ആദ്യ അഞ്ചിൽ നാലു സിനിമകളും മോഹൻലാലിന്റേത് ആണ്. ആറാം സ്ഥാനത്തിൽ ഉള്ളത് മമ്മൂട്ടി നായകമായി എത്തിയ ദി പ്രീസ്റ്റ് ആണ്.
ജോഫിൻ ചാക്കോ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഏറ്റവും രസകരമായ വസ്തുത ഒന്നാം സ്ഥാനത്തുള്ള പുലിമുരുകൻ ആണ് ഏഴാം സ്ഥാനത്തിലും ഉള്ളത്. ഈ ചിത്രം രണ്ടാമത് ടെലികാസ്റ്റ് ചെയ്തപ്പോൾ ആണ് 18.91 ആയിരുന്നു റേറ്റിങ്.
തണ്ണീർ മത്തൻ ദിനങ്ങൾ ആണ് അടുത്ത സ്ഥാനത്തിൽ. തുടർന്ന് ഉള്ളത് സ്ഥാനങ്ങളിൽ ടോവിനോ നായകനായി എത്തിയ ഫോറൻസിക്കും നിവിൻ പൊളി നായകനായി എത്തിയ പ്രേമവുമാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…