മലയാളികൾക്ക് ഓണസമ്മാനമായി കിട്ടിയ ചിത്രമാണ് ഹോം. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങൾ അണിനിരന്ന ചിത്രമാണ് ഹോം. മഞ്ജു പിള്ള , ഇന്ദ്രൻസ് എന്നിവരാണ് കുട്ടിയമ്മയും ഒലിവർ ട്വിസ്റ്റുമായി എത്തിയത്.
കുറെ കാലങ്ങൾ ആയി മഞ്ജു പിള്ള അഭിനയ ലോകത്തിൽ ഉണ്ടെങ്കിൽ കൂടിയും ഇത്രയും കാലം മഞ്ജുവിനെ മലയാളികൾ കൺനിറയെ കണ്ടത് തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയായി ആയിരുന്നു. കളിയും ചിരിയുമായി പ്രേക്ഷക മനസുകളിൽ ചേക്കേറിയിരുന്നു മോഹനവല്ലി.
റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ ഭാര്യ കുട്ടിയമ്മയുടെ വേഷത്തിൽ ആണ് മഞ്ജു പിള്ള എത്തിയത്. എന്നാൽ താൻ ആയിരുന്നില്ല ഈ കഥാപാത്രം ആദ്യം ചെയ്യേണ്ടി ഇരുന്നത് എന്നാണ് മഞ്ജു പിള്ള പറയുന്നു.
ഉര്വ്വശി ആയിരുന്നു ഈ കഥാപാത്രം ചെയ്യാൻ ഇരുന്നത്. എന്നാൽ ഉർവശി ഈ വേഷം ചെയ്യാതെ ഇരുന്നത് കൊറോണ കാലം ആയതുകൊണ്ട് ആയിരുന്നു. രണ്ടാഴ്ച്ച നീളുന്ന ക്വറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാൻ ഉർവശിക്ക് സമയമില്ലായിരുന്നു.
മഞ്ജു പിള്ള പറയുന്നു. അതെ സമയം ഉർവശിക്ക് ശേഷം മലയാളത്തിൽ പ്രമുഖരായ ഒട്ടേറെ ആളുകൾ നിരസിച്ച വേഷം ആയിരുന്നു കുട്ടിയമ്മയുടേത്. അതിന് ശേഷം ആയിരുന്നു മഞ്ജു പിള്ളയിലേക്ക് എത്തുന്നത് എന്നായിരുന്നു റോജിൻ തോമസ് പറയുന്നത്.
ആരൊക്കെ വേണ്ട എന്ന് വെച്ചാലും ഈ വേഷം ചെയ്യാൻ ഉള്ള യോഗം തനിക്ക് ആയിരുന്നു എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് മഞ്ജു പിള്ള പറയുന്നു.
അതെ സമയം ഒലിവർ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രം ആദ്യം ചെയ്യാൻ ഇരുന്നത് ശ്രീനിവാസൻ ആയിരുന്നു. അതിനു ശേഷമാണ് തന്നിലേക്ക് എത്തിയത്. അദ്ദേഹം ചെയ്യാൻ ഇരുന്ന വേഷം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി എന്നും ഇന്ദ്രൻസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…