മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന സിനിമ വിഷയങ്ങളിൽ ഒന്നാണ് വാരിയംകുന്നന്റെ ചിത്രത്തിൽ നിന്നും നടൻ പൃഥ്വിരാജ് സംവിധാനം ആഷിക്ക് അബു എന്നിവർ പിന്മാറിയത്.
എന്നാൽ തുടർന്ന് ഈ സിനിമ 15 കോടി മുതൽ മുടക്ക് ലഭിച്ചാൽ ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്യാം എന്ന് ഒമർ ലുലു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നിർമാതാവും എത്തി. എന്നാൽ ഒമർ ലുലു ഇപ്പോൾ പടം ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു പിന്മാറുകയായിരുന്നു.
2020 ജൂണിൽ ആയിരുന്നു വാരിയൻകുന്നന്റെ കഥ ചെയ്യാം എന്ന് പൃഥ്വിരാജ് പ്രഖ്യാപിക്കുന്നത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രഖ്യാപനം ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കൂടിയും പിന്നീട് സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നില്ല.
ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നു എങ്കിൽ കൂടിയും ഇപ്പോൾ ഇപ്പോൾ സംവിധായകൻ ആഷിക് അബു തന്നെ സ്ഥിരീകണം നടത്തിയത്. നിർമാതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ആണ് സിനിമ ഉപേക്ഷിച്ചതെന്നാണ് ആഷിക് അബു പറയുന്നത്.
എന്നാൽ നേരത്തെ മുതൽ ഈ സിനിമയുടെ പേരിൽ പ്രിത്വിരാജിനെ സോഷ്യൽ മീഡിയ വഴി ട്രോളുകളും മറ്റുമായി എത്തിയിരുന്നു. ലോകത്തിൽ നാലിലൊന്നും അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്തു മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമ ആക്കുന്നു എന്നാണ് പൃഥ്വിരാജ് സിനിമയുടെ പ്രഖ്യാപന വേളയിൽ പറഞ്ഞത്.
എന്നാൽ ചിത്രം ഉപേക്ഷിച്ചതോടെ ആണ് സിനിമ ഇന്നുവരെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ആക്ഷൻ രംഗങ്ങളുമായി സിനിമ ചെയ്യാം എന്ന് ഒമർ ലുലു പറഞ്ഞത്. തുടർന്ന് പിന്മാറുന്നു എന്ന് ഒമർ തന്നെ പറയുക ആയിരുന്നു. അതിനുള്ള കാരണം ആയി താരം പറഞ്ഞത് ഇങ്ങനെ..
ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത “1921” കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.
ദാമോദരൻ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി “1921”ൽ പറഞ്ഞട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല. കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…