തെന്നിന്ത്യൻ സിനിമയിൽ തനിക്ക് എതിരാളികൾ ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദളപതി വിജയ്. സൺ പിക്ചേഴ്സ് നിർമ്മിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചത്.
കേരളത്തിൽ വളരെ അധികം മോശം പ്രതികരണം ലഭിക്കുകയും ഒപ്പം ഇറങ്ങിയ കെ ജി എഫ് 2 അതിഗംഭീരം റിപ്പോർട്ട് കൂടി കിട്ടിയതോടെ ബീസ്റ്റ് കടപുഴകി വീഴുക ആയിരുന്നു. എന്നാൽ ഇത്രയേറെ നെഗറ്റിവ് റിപ്പോർട്ടുകൾ വന്നിട്ടും വമ്പൻ കളക്ഷൻ നേടുകയാണ് ബീസ്റ്റ്. ഒരു വാരം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 200 കോടി കഴിഞ്ഞിരിക്കുകയാണ്.
ചിത്രം തമിഴ് നാട്ടിൽ നിന്നും മാത്രം നേടിയത് നൂറുകോടി രൂപയാണ്. തമിഴിൽ ഏറ്റവും കൂടുതൽ നൂറുകോടി കളക്ഷൻ തമിഴ്‌നാട്ടിൽ നിന്നും മാത്രം നേടിയ താരമായി വിജയ് മാറിക്കഴിഞ്ഞു. അഞ്ചു ചിത്രങ്ങൾ ആണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
അതുപോലെ ഏറ്റവും കൂടുതൽ ഇരുന്നൂറു കോടി കളക്ഷൻ നേടിയ തമിഴ് താരം എന്ന റെക്കോർഡ് നേട്ടം രജനികാന്തിനൊപ്പം എത്തി നിൽക്കുകയാണ് വിജയ്. അഞ്ച് ചിത്രങ്ങൾ ആണ് ബോക്സ് ഓഫീസിൽ നിന്നും ഇരുന്നൂറു കോടി നേടുന്നത്. നേരത്തെ സർക്കാർ, മെർസൽ, ബിഗിൽ, മാസ്റ്റർ എന്നി ചിത്രങ്ങൾ ഈ നേട്ടം നേടിയിരുന്നു.
ചെന്നൈയിൽ ഒരു മാൾ തടവുപുള്ളിയെ മോചിപ്പിക്കാൻ വേണ്ടി ഹൈജാക്ക് ചെയ്യുന്നതും അപ്രതീക്ഷിതമായി മാളിൽ എത്തുന്ന പട്ടാളക്കാരനായ വിജയ് മാളിൽ ഉള്ള ആളുകളെ രക്ഷിക്കുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂജ ഹെഡ്ജ് ആണ് ചിത്രത്തിൽ നായിക. മലയാളി താരങ്ങൾ ആയ അപർണ്ണ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…