വലിയ കാത്തിരിപ്പിന് ശേഷം വിജയ് ചിത്രം വീണ്ടും എത്തുകയാണ്. തമിഴിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിക്ക് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ മാസം 6ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എതിരെ മറ്റൊരു തമിഴ് ചിത്രവും റിലീസ് ചെയ്യുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
എ ആർ മുരുഗദോസ് – വിജയ് കൊമ്പിനേഷനിൽ ഒന്നിക്കുന്ന സർക്കാറിനായി തമിഴ്‌നാട്ടിലെ മുഴുവൻ തീയറ്ററുകളും മുന്നോട്ട് വന്നപ്പോൾ ബാക്കി ഉള്ള സിനിമകൾ ഉൾവലിയുകയായിരുന്നു.
കേരളത്തിൽ 402 സ്ക്രീനുകളിൽ ആണ് ചിത്രം നാളെ റിലീസ് ചെയ്യുന്നത്, ആദ്യ ദിനം 1700 ഷോകളും ചിത്രത്തിന് ഉണ്ടാകും. കൂടാതെ വമ്പൻ
ആഘോഷ പരിപാടികളുമാണ് ഇളയദളപതി ആരാധകർ കേരളത്തിൽ ഒരുക്കുന്നത്.
സമാനതകളില്ലാത്ത ആഘോഷ പരിപാടികൾക്കൊപ്പം നാനൂറോളം തീയറ്ററുകളിൽ ആണ് സർക്കാർ കേരളത്തിൽ റിലീസ് ചെയ്യുന്നത്, ഓണ്ലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകൾ 90% വിറ്റഴിഞ്ഞു കഴിഞ്ഞു. 300 ഫാൻസ് ഷോകൾ ആണ് ആരാധകർ കേരളത്തിൽ നടത്തുന്നത്, അതോടൊപ്പം തൃശ്ശൂർ ആരാധകർ വനിതാ ഫാൻസ് ഷോയും നടത്തുന്നുണ്ട്. കൊല്ലം ആരാധകർ 178 അടി ഉയരമുള്ള കട്ട് ഔട്ട് ആണ് വിജയ്‌യുടെ സർക്കാരിന് വേണ്ടി വെച്ചത്, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കട്ട് ഔട്ട് എന്ന പേരിൽ ആണ് കട്ട് ഔട്ട് ഉയർന്നത്. തമിഴകത്തിന് പോലും കഴിയാത്ത ആരാധനയാണ് കൊല്ലത്തെ ആരാധകർ നടത്തിയത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കട്ട് ഔട്ടിൽ മാത്രം ഒതുങ്ങുന്നതല്ല വിജയ് ആരാധകരുടെ ആഘോഷ പരിപാടികൾ, തിരുവനന്തപുരത്ത് 500 ഓളം പെണ്കുട്ടികൾ അണിനിരക്കുന്ന താലപ്പൊലി, പാലക്കാട് 3000 ആരാധകരുടെ ഘോഷയാത്ര, കൂടാതെ കോഴിക്കോട് അഞ്ഞൂറോളം ആരാധകരുടെ ബൈക്ക് റൈഡിങ് ഇങ്ങനെ പോകുന്നു ആഘോഷ പരിപാടികൾ.
കൂടാതെ 51 നോൺ സ്റ്റോപ്പ് 24 മണിക്കൂർ ഷോയാണ് ചിത്രത്തിന് കേരളത്തിൽ ഉണ്ടാകുക.
വ്യത്യസ്തമായ ആഘോഷ പരിപാടികൾ ആണ് ചങ്ങനാശേരി വിജയ് ആരാധകർ നടത്തുന്നത്, കൊട്ടും കുറവും കട്ട് ഔട്ടും എല്ലാം ഒഴുവാക്കി ആപണം കൊണ്ട് വിജയ് ആരാധകർ റിലീസ് ദിവസം ഒരു വിവാഹത്തിന്റെ എല്ലാ ചിലവുകളും നടത്താൻ ആണ് പോകുന്നത്, ചാരിറ്റിയിൽ വിജയ്ക്ക് പിൻകാമികൾ ആവുകയാണ് ആരാധകരും.
ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണ ആഭരണവും വിജയ് ഫാന്‍സ് കൊടുക്കുന്നു. മതുമൂല ഗത്സമനി പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചു നവംബര്‍ ആറിന് രാവിലെ 10 മണിക്കാണ് വിവാഹം നടക്കുക.
സൺ പിക്ചർഴ്‌സ് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്ന റാഫി മതിരയാണ്, 10 കോടിയോളം മുടക്കിയാണ് ഇർഫാൻ ഇന്റർനാഷണൽ കേരളത്തിൽ ചിത്രം എത്തിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…