Categories: CinemaGossips

ഫിയോക്ക് ദുൽഖറിനോട് നടത്തുന്നത് വെറും പ്രഹസനം മാത്രം; ഒടിടി റിലീസിന് മൂന്ന് ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ സല്യൂട്ട് ചിത്രത്തിന് വേണ്ടി നടത്തുന്ന പ്രൊമോഷൻ തന്ത്രമോ..!!

മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള യുവ നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും എല്ലാം ചിത്രങ്ങൾ ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ മലയാളി നടനാണ് ദുൽഖർ.

ഇപ്പോൾ ഓൺലൈൻ പ്ലേറ്റ് ഫോം ആയ നെറ്റ് ഫ്ലിക്സിന് വേണ്ടിയുള്ള സീരിസ് പൂർത്തിയാക്കിയിരിക്കുകയാണ് താരം. ഈ സീരിസിന് ശേഷം ദുൽഖർ അഭിനയിക്കാൻ പോകുന്നത് ഒരു തെലുങ്ക് ചിത്രത്തിൽ ആയിരിക്കും. ഇതിനു ശേഷം ആയിരിക്കും ദുൽഹർ വീണ്ടും ഒരു മലയാളം ചിത്രത്തിന്റെ ഭാഗമായി എത്തുക.

കുറുപ്പ് ആണ് ദുൽഖർ നായകനായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം. ഈ ചിത്രത്തിൽ കൂടി പാൻ ഇന്ത്യൻ സ്റ്റാർ എന്ന പേരെടുത്ത ദുൽഖർ സൽമാന് പക്ഷെ അത് നിലനിർത്താൻ അടുത്ത ചിത്രത്തിൽ കഴിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു സത്യം.

ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തു എങ്കിൽ കൂടിയും കേരളത്തിൽ ദയനീയ പരാജയം ആണ് ചിത്രം നേരിട്ടത്. ചിത്രം വന്നതും പോയതും പോലും ആരും അറിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു സത്യം.

എന്നാൽ ഇപ്പോൾ റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്തു ദുൽഖർ നായകനായി എത്തുന്ന സല്യൂട്ട് ഓടിട്ടിയിലേക്ക് പോകുകയാണ്. നേരത്തെ തീയറ്ററുകളിൽ റിലീസ് ആയിരുന്നു ചിത്രം പ്ലാൻ ചെയ്തിരുന്നത് എങ്കിൽ കൂടിയും ഇപ്പോൾ ഒറ്റിറ്റി റിലീസ് ആയി മാറിയിരിക്കുകയാണ്.

ഓൺലൈൻ റിലീസ് ആയിരിക്കും ചിത്രം എന്ന് രണ്ടാഴ്ചക്ക് മുകളിൽ ആയി തീരുമാനിച്ചത് എങ്കിൽ കൂടിയും ഫിയോക് ഇതുവരെയും ഈ വിഷയത്തിൽ മൗനമായി തുടർന്ന് എന്നുള്ളതാണ് വസ്തുത. സോണി ലൈവിൽ ആയിരിക്കും ചിത്രം എത്തുക എന്നുള്ളത് കാണിച്ചുകൊണ്ടുള്ള ട്രൈലെർ റിലീസ് ചെയ്തിട്ട് ഏതാണ്ട് ഒരാഴ്ചക്ക് മുകളിൽ ആയി.

എന്നിട്ടും യാതൊരു വിധ തീരുമാനങ്ങളും എടുക്കാൻ ഫിയോക്ക് തയ്യാറായിരുന്നില്ല. തീയറ്ററിൽ അഡ്വാൻസ് കൊടുത്തിരുന്നു എന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുമ്പോഴും അത് തിരിച്ചു വാങ്ങിയോ ഇല്ലയോ എന്നുള്ളത് പോലും വ്യക്തമാക്കാതെ അടുത്ത ചിത്രങ്ങൾ മുതൽ ദുൽഖർ സൽമാന് വിലക്ക് ഏർപ്പെടുത്തിയത്.

അതെ സമയം മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തീയ്യറ്ററിലോ ഓടിട്ടിയിലോ റിലീസ് പ്രഖ്യാപനം നടത്തുന്നതിന് മുന്നേ തന്നെ മോഹന്ലാലിനെതിരെയും അതുപോലെ ആന്റണി പെരുമ്പാവൂർക്ക് എതിരെയും രൂക്ഷമായ ഭാഷയിൽ വിമർശനം ആയി എത്തിയ ആൾ ആണ് വിജയകുമാർ എന്ന് കൂടി കൂട്ടുമ്പോൾ ഇപ്പോൾ സല്യൂട്ട് എന്ന ചിത്രത്തിന് വിജയകുമാർ നൽകുന്നത് ഒരു പ്രൊമോഷൻ മാത്രമാണ് എന്ന് കരുതേണ്ടി വരും.

അതുപോലെ സല്യൂട്ട് തീയറ്ററുകളിൽ എത്തണം എന്ന തരത്തിൽ യാതൊരു ആവശ്യവും ഫിയോക്ക് ഉന്നയിച്ചില്ല എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ മൂന്നു ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ ആണ് വിജയകുമാർ സല്യൂട്ട് ചിത്രത്തിന്റെ നിർമാതാവ് കൂടി ആയ ദുൽഖറിന് വിലക്ക് നൽകുന്നത്.

അതുപോലെ തന്നെ ഇനിയുള്ള ദുൽഖർ സൽമാൻ ചിത്രങ്ങൾ വിലക്കും എന്ന് പറയുമ്പോൾ ഇനി ചിത്രങ്ങൾ ഒന്നും റിലീസ് ചെയ്യാൻ ഇല്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. ഓൺലൈൻ പ്ലാറ്റ് ഫോം ആയ നെറ്റ് ഫ്ലിക്സിന് വേണ്ടിയുള്ള വെബ് സീരിയസ് ആണ് ദുൽഖർ ഇപ്പോൾ പൂർത്തി ആക്കിയിരിക്കുന്നത്. തുടർന്ന് തെലുങ്ക് ചിത്രത്തിൽ ആയിരിക്കും ദുൽഖർ അഭിനയിക്കുക.

കുറുപ്പ് ആണ് അവസാനം റിലീസ് അയാ മലയാളം ചിത്രം. വമ്പൻ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന്റെ ശേഷം തമിഴ് റൊമാന്റിക്ക് കോമഡി ചിത്രം ഹി സിനാമിക എത്തി എങ്കിൽ കൂടിയും കേരളത്തിൽ ചിത്രം ദയനീയ പരാജയം ആയിരുന്നു.

സൗബിൻ താഹിർ ഒരുക്കുന്ന ഒത്തിരി കടകം അഭിലാഷ് ജോഷിയുടെ കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങൾ ആണ് ദുൽഖർ ഇനി മലയാളത്തിൽ അഭിനയിയ്ക്കാൻ പോകുന്നത്. ഈ ചിത്രങ്ങൾ ഒന്നും തന്നെ ഷൂട്ടിംഗ് പോലും തുടങ്ങിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.

News Desk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

2 days ago

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…

3 days ago

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

7 days ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

1 month ago