ഒരുത്തീ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ വിനായകൻ പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധം നടത്തിയിട്ടുണ്ടെന്ന് പരസ്യമായ വെളിപ്പെടുത്തൽ നടത്തിയത് ആണ് ഇപ്പോൾ ചർച്ച വിഷയം. തനിക്ക് താല്പര്യം തോന്നു സ്ത്രീകളെ സമീപിക്കുകയും ശാരീരിക ബന്ധം നടത്തും എന്നുമാണ് വിനായകൻ പറയുന്നത്. ഈ വിഷയത്തിൽ വിനായകൻ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇടത് സഹയാത്രികയും അതുപോലെ മോഡലും കൂടി ആയ ജോമോൾ ജോസഫ്. ജോമോൾ ജോസെഫിന്റെ വാക്കുകൾ ഇങ്ങനെ…
വിനായകൻ പറഞ്ഞതിലെന്താ തെറ്റ് ?!
1. “എനിക്ക് പത്തു സ്ത്രീകളുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാൻ ആണ് കൺസെന്റ് ചോദിച്ചത്.. ”
എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാൻ കഴിയും? പുരുഷൻമാർ മുൻകൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊദുക്കുകയൊ ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ ? സ്ത്രീകൾക്ക് എത്രത്തോളം ലൈം.ഗീ.ക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിൽ ഉണ്ട് ?
2. “ഊള ഫാൻസുകൾ വിചാരിച്ചാൽ ഒരു സിനിമയെ വിജയിപ്പിക്കാനോ തകർക്കാനോ കഴിയില്ല. ഫാൻസ് അസോസിയേഷനുകൾ പിരിച്ചു വിടാൻ മഹാ നടന്മാർ തയ്യാറാകണം ”
എന്തൊക്കെ ആഭാസങ്ങളാണ് പല നടന്മാരുടെയും ഫാൻസ് എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത്? ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ആ സിനിമയെ തകർക്കാനായി മറ്റു നടന്മാരുടെ ഫാൻസ്‌എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്? മാന്യമായ, പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രായോഗീകമാണോ ?
3. “ഞാൻ ഒരു കലാകാരനല്ല, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവൻ മാത്രമാണ്”
സിനിമാ നടന്മാരും നടികളും ചെയ്യുന്നത് പ്രതിഫലം ലക്ഷ്യമിട്ട് അവരുടെ ജോലി മാത്രമല്ലേ? നമ്മൾ ഓരോരുത്തരും ഓരോ ജോലികൾ ചെയ്യുന്നതും നമുക്ക് പ്രതിഫലം ലഭിക്കാനും അതുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ജീവിക്കാനുമല്ലേ ? അതിൽ നിന്നും മാറി സിനിമ നടന്മാർക്കും നടികൾക്കും കലാകാരന്മാർ കലാകാരികൾ എന്ന പ്രിവിലേജുകൾ നൽകിക്കൊണ്ട്, അവർക്ക് പ്രത്യേക പരിവേഷം നല്കപ്പെടുന്നില്ലേ ? സിനിമാ അഭിനയത്തേയും മറ്റേതൊരു ജോലിയെ പോലെയും കണക്കാൻ നമുക്ക് കഴിയാത്തതെന്താ?
4. “ഞാൻ കൺസെന്റ് ചോദിച്ച് ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടാൽ അത് me too ആകുമോ? എങ്കിൽ ഞാൻ ഇനിയും me too ചെയ്യും”
പരസ്പര താല്പര്യപ്രകാരവും സമ്മത പ്രകാരവും ലൈം.ഗീ.ക ബന്ധത്തിൽ എർപ്പെട്ട്, നാളുകൾ കഴിയുമ്പോൾ തന്റെ ലൈം,ഗീ.ക പങ്കാളിക്കെതിരെ ലൈം..ഗീക പീ.ഡ.ന ആരോപണം me too ആരോപണവുമായി ഉന്നയിക്കുന്ന നിരവധി കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. അത് ശുദ്ധ തോന്നിയവാസമല്ലേ ? ഈ തോന്ന്യവാസം പലരും ചെയ്യുന്നത് തന്റെ ലൈം.ഗീ.ക പങ്കാളി ആയിരുന്ന ആളെ തകർക്കാനോ, മറ്റു പല സ്വാർത്ഥ ലക്ഷ്യങ്ങളോ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ്. ഇത്തരം മോശം പ്രവണതകൾ മഹത്തായ മൂവ്മെന്റ് ആയ me too വിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കള്ള ആരോപണങ്ങളുമായി വരുന്ന സ്ത്രീകളെയും തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. സ്ത്രീകളിലും കള്ളം പറയുന്നവരും കുറ്റ.കൃ.ത്യങ്ങൾ ചെയ്യുന്നവരും ഉണ്ട്. കു.റ്റകൃ.ത്യങ്ങൾ പുരുഷന്മാരുടെ മാത്രം കുത്തകയൊന്നുമല്ല.
ഇതൊക്കെ നമ്മുടെ സമൂഹത്തിലെ നേർക്കാഴ്ചകൾ ആയതുകൊണ്ട് തന്നെ, വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. വിനായകൻ പറഞ്ഞ ഈ നാല് കാര്യങ്ങളോടും ഞാൻ യോജിക്കുന്നു.
സത്യം വിളിച്ചു പറയുന്നവരെ കല്ലെറിയാൻ ആൾക്കൂട്ടം മുന്നോട്ട് വരും, ആ കൂട്ടത്തിൽ ഉള്ളവരുടെ മുഖം മൂടി വലിച്ചു കീറാൻ നോക്കിയവനെ കല്ലെറിഞ്ഞു കൊ.ന്നി.ല്ലേൽ, മുഖം മൂടി ജീവിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും.
നിർഭാഗ്യത്തിന് മുഖംമൂടി ധരിച്ചവരുടെ എണ്ണമാണ് നമുക്ക് ചുറ്റും കൂടുതലായി ഉള്ളത്.
ആരുടെ വായിലേക്കും ഏതു സാഹചര്യങ്ങളിലും മൈക്ക് കുത്തി തിരുകി ചോദ്യങ്ങൾ ചോദിച്ചു മാത്രം ശീലമുള്ള നമ്മുടെ നാട്ടിലെ പത്രക്കാർ വിനായകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. തങ്ങളുടെ വർഗ്ഗത്തിനേറ്റ പതർച്ചയെ ഇപ്പോൾ അയാൾക്കെതിരെയുള്ള കൂട്ട ആക്ര.മ.ണമാക്കി മാധ്യമ വർഗ്ഗം മാറ്റുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്..
Note : ഒരു പെണ്ണിന്റെ ആങ്ങള റോളിൽ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്, അവസരം കിട്ടുമ്പോൾ അവളെ കയറിപിടിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, അവളോട് ലൈം.ഗീ.കമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കടന്നുകയറ്റം നൽകുന്ന ട്രോമയാണോ തുറന്നു പറച്ചിൽ നൽകുന്ന ട്രോമയാണോ ഒരു പെണ്ണിനെ തകർക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്..
thats all
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…