നടൻ വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ എന്നുള്ള വാർത്തയുമായി താരം. ഗായകനായി ശ്രീനിവാസന്റെ മകൻ എന്ന നിലയിൽ മലയാള സിനിമയിലേക്ക് എത്തിയ താരം ഇന്ന് മലയാള സിനിമയിൽ ഏറ്റവും നല്ല വിജയങ്ങൾ നേടിയ സംവിധായകനും നിർമാതാവുമൊക്കെയാണ്.
മലയാള സിനിമയിൽ എല്ലാ മേഖലയിലും വിജയമായ ആൾ കൂടിയാണ് വിനീത് ശ്രീനിവാസൻ. ഗായകൻ , നടൻ , സംവിധായകൻ , തിരക്കഥാകൃത്ത് , നിർമാതാവ് , മ്യൂസിക് കമ്പോസർ , ഡബ്ബിങ് ആർട്ടിസ്റ്റ് എന്നി നിലയിൽ എല്ലാം തിളങ്ങി നിൽക്കുന്ന ആൾ കൂടിയാണ് വിനീത് ശ്രീനിവാസൻ. ഒക്ടോബർ 1 നാണ് അദ്ദേഹത്തിന്റെ ജന്മദിനം.
ഇപ്പോൾ വിനീത് തന്റെ ഫേസ്ബുക്ക് പേജിൽ കൂടി ഷെയർ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. താൻ വീട്ടു തടങ്കലിൽ ആണെന്ന് ആയിരുന്നു വിനീത് പോസ്റ്റ് ചെയ്തത്. ഇന്നലെ ആയിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇതായിരുന്നു പോസ്റ്റിന്റെ തലക്കെട്ടും വിവരണവും…
വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ..
ചെന്നൈ: ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ വീട്ടുതടങ്കലിൽ ഇട്ടതായി റിപ്പോർട്ടുകൾ.
ഇൻഡസ്ട്രിയിൽ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ് , അജു വര്ഗീസ് അടക്കമുള്ള മുൻനിര അഭിനേതാക്കളുടെ നല്ല സീനുകൾ യാതൊരു കാരണവും ഇല്ലാതെ നിഷ്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോയാണിയാൾ എന്നാണ് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകനായി അഭിനയിക്കില്ല എങ്കിൽ വെ ട്ടി കൊ ല്ലും എന്നാണ് ഭീ ഷ ണി. ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ..
നാളെ വൈകിട്ട് 7 പി എമ്മിന് സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തു വരുന്നത് വരെ എന്നെ എവിടെ പിടിച്ചിടാൻ ആണ് ഇവന്റെ തീരുമാനം. ഇതിന് വഴങ്ങി കൊടുക്കുക എന്നുള്ളതല്ലാതെ വേറെ വഴിയൊന്നുമില്ല.
അതുകൊണ്ട് ഈ സിനിമയിൽ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അ ക്ര മങ്ങൾക്ക് ഒന്നും ഞാൻ ഉത്തരവാദിയല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും ദൈവത്തെ ഓർത്ത് ഷെയർ ചെയ്യണം.
ഇതായിരുന്നു വിനീതിന്റെ പോസ്റ്റ്. ഇന്ന് വൈകിട്ട് 7 മണിക്കാണ് വിനീതിന്റെ പുത്തൻ ചിത്രത്തിന്റെ പോസ്റ്റർ എത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് ഇനി പുറത്തു വരാൻ ഉള്ള സിനിമ. പ്രണവ് മോഹൻലാൽ ആണ് നായകൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…