പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം ആണ് ഹൃദയം. പ്രണവ് ചിത്രം കണ്ട സന്തോഷം ആദ്യമായി പങ്കുവെക്കുകയാണ് സഹോദരി വിസ്മയ മോഹൻലാൽ.
ആദ്യമായി ആണ് വിസ്മയ ഒരു പ്രണവ് മോഹൻലാൽ ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം പറയുന്നത്. വിശാഖ് സുബ്രമണ്യം നിർമ്മിച്ച് വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് ഹൃദയം.
നീണ്ട ഇടവേളക്ക് ശേഷം വിനീത് വീണ്ടും സംവിധാനം ചെയ്യുമ്പോൾ പ്രണവ് നായകനായി എത്തുമ്പോൾ പലർക്കും അതൊരു ആകാംഷയോടെയുള്ള കാത്തിരിപ്പ് തന്നെ ആയിരുന്നു. എന്നാൽ ആ കാത്തിരിപ്പുകൾക്ക് മധുരം നൽകുന്ന രീതിയിൽ ഉള്ള ചിത്രം തന്നെ ആയിരുന്നു ഹൃദയം.
പ്രണയ ചിത്രം എന്നതിന് മുകളിൽ ആയി ഒരു മനുഷ്യന്റെ പതിനെട്ട് വയസ്സ് മുതൽ മുപ്പത് വയസ്സ് വരെയുള്ള യാത്രയാണ് ഹൃദയം പറയുന്നത്. പ്രണയവും വിരഹവും സൗഹൃദവും കോളേജ് ലൈഫ് , വിവാഹ ജീവിതം എല്ലാം കാണിക്കുന്നുണ്ട് ചിത്രത്തിൽ.
ഏതൊരു പ്രേക്ഷകനും മനസ്സ് നിറക്കുന്ന ചിത്രം തന്നെയാണ് ഹൃദയം. പ്രണവ് മോഹൻലാലിനൊപ്പം അജു വര്ഗീസ് , വിജയ രാഘവൻ , ജോണി ആന്റണി , കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ചിത്രം കണ്ട അനുഭവം പറയുകയാണ് വിസ്മയ മോഹൻലാൽ.
ഹൃദയത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ആയിരുന്നു വിസ്മയയുടെ പോസ്റ്റ്. അവസാനം ഞാൻ ഇത് കണ്ടു , പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരമാണ്. യഥാർത്ഥത്തിൽ ഇതിൽ ഉള്ള എല്ലാത്തിനെയും ഞാൻ അത്ര മാത്രം ഇഷ്ടപ്പെടുന്നു. എല്ലാവരും അവരവരുടെ ഹൃദയം നൽകി നിർമിച്ച ചിത്രം.
പ്രവർത്തിച്ച എല്ലവരെയും ഓർത്ത് ഞാൻ ഞാൻ അഭിമാനിക്കുന്നു. എന്നാണ് വിസ്മയ കുറിച്ചത്. എഴുത്തിന്റെ ലോകത്തിൽ ആണ് വിസ്മയ ഉള്ളത്.
ചിത്രം കണ്ട സുചിത്ര മോഹൻലാൽ കണ്ണുകൾ നിറഞ്ഞു ആണ് സിനിമ കണ്ട അഭിപ്രായം പറഞ്ഞത്. ഇനി മോഹൻലാലിന്റെ അഭിപ്രായം കേൾക്കാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…