ലോകത്തിൽ ഏറ്റവും കൂടതൽ സമ്പാദ്യമുള്ള നടന്മാരുടെ പട്ടിക പുറത്ത് വിട്ടപ്പോൾ ഇന്ത്യയിൽ നിന്നും ഒരാൾ മാത്രമാണ് ആ പട്ടികയിൽ ഇടം നേടിയത്.
ആദ്യ എട്ടു സ്ഥാനങ്ങൾ നോക്കുമ്പോൾ സാക്ഷാൽ ജാക്കി ചാനെയും അതുപോലെ ടോം ക്രൂസിനെയും പിന്നിൽ ആക്കിയാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ മുന്നേറിയത്. ഇന്ത്യയിൽ മാത്രമല്ല ലോകവ്യാപകമായി വമ്പൻ ആരാധകർ ഉള്ള ഷാരൂഖ് ആണ് പട്ടികയിൽ ഉള്ളത്.
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പട്ടികയിൽ ലോകത്തിലെ ഏറ്റവും കൂടുതൽ സമ്പന്നമാർ ആയ നടന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തിൽ ആണ് ഷാരൂഖ് ഖാൻ ഉള്ളത്. ഹോളിവുഡ് നടൻ ജെറി സീൻഫെൽഡാണ് ഒന്നാം സ്ഥാനത്തിൽ ഉള്ളത്. ടൈലർ പെറി, ഡെയ്‌ൻ ജോൺസൻ എന്നിവർ ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.
നാലാം സ്ഥാനത്തിൽ ഉള്ളത് ഷാരൂഖ് ഖാൻ ആണ്. അഞ്ചാം സ്ഥാനത്തിൽ ടോം ക്രൂസും ആറാം സ്ഥാനത്തിൽ ജാക്കി ചാനും ആണ് ഉള്ളത്. ഒന്നാം സ്ഥാനത്തിൽ ഉള്ള ജെറി സീൻഫെൽഡിന് ഉള്ളത് ഒരു ബില്യൺ ഡോളർ ആസ്തി ആണ്.
രണ്ടാം സ്ഥാത്തിൽ ഉള്ള ജെറിക്കും ഒരു ബില്യൺ ഡോളർ ഉള്ളപ്പോൾ മൂന്നാം സ്ഥാനത്തിൽ ഉള്ള ഡെയ്‌ൻ ജോൺസണ് ഉള്ളത് 880 മില്യൺ ഡോളർ ആസ്തിയാണ്. നാലാം സ്ഥാനത്തിൽ ഉള്ള ഷാരൂഖ് കാനായി ഉള്ളത് 770 മില്യൺ ഡോളർ ആസ്തിയാണ്.
അഞ്ചാം സ്ഥാനത്തിൽ ഉള്ള ടോം ക്രൂസിന് 620 മില്യനും ആറാം സ്ഥാനത്തിൽ ഉള്ള ജാക്കി ചാന് ഉള്ളത് 520 മില്യൺ ഡോളർ ആസ്തിയുമാണ്. ജോർജ് ക്ലൂണി, റോബോർഡ് ഡി നീറോ എന്നിവർ ഏഴും എട്ടും സ്ഥാനങ്ങളിൽ ഉള്ളത്. ഇവർക്ക് അഞ്ഞൂറ് മില്യൺ ഡോളർ ആസ്തിയാണ് ഉള്ളത്.
എന്തായാലും കിംഗ് ഖാൻ എന്ന വിളിപ്പേര് തന്റെ സിനിമ വിജയങ്ങളിൽ മാത്രമല്ല സമ്പാദ്യത്തിലും യാഥാർഥ്യമാക്കുകയാണ് ഷാരൂഖ് ഖാൻ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…