മോഹൻലാൽ നായകനായി അടുത്ത മാസം റിലീസിന് എത്തുന്ന വമ്പൻ ചിത്രമാണ് ഒടിയൻ. ഒടിയനിലെ മനോഹര ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് ഒരു രസകരമായ പോസ്റ്റും ഇട്ടിട്ടുണ്ട്.. പോസ്റ്റ് ഇങ്ങനെ..
*സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഒടിയൻ* ?
തേങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടർന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പർക്കം പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിൻറെ കർശന നിർദേശം നിലനിൽക്കെ ഒടിയൻ തന്റെ അമ്പ്രാട്ടിയേയും കൊണ്ട് *”വാവലുകൾ തേനിനുപായും മലവാഴത്തോപ്പിൽക്കൂടി”* അലനെല്ലൂരും അന്ത്യാളൻകാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു. ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു
എന്തായാലും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഒടിയൻ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു
വാൽക്കഷണം- ചിരി നിത്യജീവിതത്തിനു സന്തോഷം പകരുന്നു. ആചിരി ഷെയര്‍ ചെയ്തു മറ്റുള്ളവരിലെത്തിക്കുന്നത് അതിലേറെ സന്തോഷം പകരുന്നു
?????
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…