പ്രണവ് നിരപരാധി, എല്ലാത്തിനും കാരണം ഞാൻ; അരുൺ ഗോപിയുടെ വാക്കുകൾ ഇങ്ങനെ..!!

38

ആദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രം ആയിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ടോമിച്ചൻ മുളക്പാടം നിർമ്മിച്ച് അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്.

പ്രണവ് മോഹൻലാൽ, ടോമിച്ചൻ മുളക്പാടം, അരുൺ ഗോപി ഈ കോമ്പിനേഷൻ എത്തുമ്പോൾ വിജയം പ്രതീക്ഷിച്ചവർക്ക് ലഭിച്ചതോ വമ്പൻ പരാജയം. എന്നാൽ ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി ഇപ്പോൾ.

സംവിധാനത്തിന് ഒപ്പം ചിത്രത്തിന്റെ തിരക്കഥയും എഴുതിയത് ഞാൻ തന്നെ ആയിരുന്നു, ഞാൻ എന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു ചിത്രത്തിന്, സമയം തികയാതെ പോയി, ഒരു സംവിധായകൻ എന്ന നിലയിൽ റിലീസിനോട് അനുബന്ധിച്ച് എടുക്കേണ്ട ചില തീരുമാനങ്ങൾ പോലും എടുക്കാൻ എനിക്ക് കഴിഞ്ഞില്ല, പൂർണമായും എന്റെ തെറ്റുകൾ ആണ് വിജയം ഇല്ലാതെ ആകാൻ കാരണം, എന്റെ ചെയ്യാൻ പറഞ്ഞാലും ചെയ്യുന്ന നായകനും എല്ലാ സൗകര്യങ്ങളും ഒരുക്കിയ നിർമാതാവും ക്രൂവും ഉണ്ടായിട്ടും സിനിമ വിജയമാക്കാൻ കഴിയാത്തത് എന്റെ മാത്രം കുഴപ്പം ആണ്, അതിന് അവകാശ വാദവുമായി ആരും വരണ്ട, ആര് വന്നാലും പരാജയത്തിന്റെ ഉത്തരവാദിത്വം താൻ നൽകില്ല എന്നും അരുൺ ഗോപി പറയുന്നു. ബിഹൈഡിന്റ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ ആണ് അരുൺ വെളിപ്പെടുത്തൽ നടത്തിയത്.

You might also like