ആദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രം ആയിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ടോമിച്ചൻ മുളക്പാടം നിർമ്മിച്ച് അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രണവ് മോഹൻലാൽ, ടോമിച്ചൻ മുളക്പാടം, അരുൺ ഗോപി ഈ കോമ്പിനേഷൻ എത്തുമ്പോൾ വിജയം പ്രതീക്ഷിച്ചവർക്ക് ലഭിച്ചതോ വമ്പൻ പരാജയം. എന്നാൽ ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി ഇപ്പോൾ.
സംവിധാനത്തിന് ഒപ്പം ചിത്രത്തിന്റെ തിരക്കഥയും എഴുതിയത് ഞാൻ തന്നെ ആയിരുന്നു, ഞാൻ എന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു ചിത്രത്തിന്, സമയം തികയാതെ പോയി, ഒരു സംവിധായകൻ എന്ന നിലയിൽ റിലീസിനോട് അനുബന്ധിച്ച് എടുക്കേണ്ട ചില തീരുമാനങ്ങൾ പോലും എടുക്കാൻ എനിക്ക് കഴിഞ്ഞില്ല, പൂർണമായും എന്റെ തെറ്റുകൾ ആണ് വിജയം ഇല്ലാതെ ആകാൻ കാരണം, എന്റെ ചെയ്യാൻ പറഞ്ഞാലും ചെയ്യുന്ന നായകനും എല്ലാ സൗകര്യങ്ങളും ഒരുക്കിയ നിർമാതാവും ക്രൂവും ഉണ്ടായിട്ടും സിനിമ വിജയമാക്കാൻ കഴിയാത്തത് എന്റെ മാത്രം കുഴപ്പം ആണ്, അതിന് അവകാശ വാദവുമായി ആരും വരണ്ട, ആര് വന്നാലും പരാജയത്തിന്റെ ഉത്തരവാദിത്വം താൻ നൽകില്ല എന്നും അരുൺ ഗോപി പറയുന്നു. ബിഹൈഡിന്റ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ ആണ് അരുൺ വെളിപ്പെടുത്തൽ നടത്തിയത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…