കോവിഡ് 19 വൈറസ് ഭാഷ ലോകത്തിൽ രൂക്ഷം ആകുന്നതിനു മുന്നേ തന്നെ തന്റെ പുത്തൻ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സംവിധായകൻ ബ്ലെസ്സിയും സംഘവും ജോർദാനിൽ എത്തിയത്.
പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണം ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയുടെ ആണ് ഒരു മരുഭൂമിയിൽ ചിത്രീകരണം നടത്തി വന്നിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി കോവിഡ് കൂടുതൽ ആളുകളിലേക്ക് ദിനവും എത്തിയതിൽ കൂടി ചിത്രീകരണം പൂർണ്ണമായും നിർത്തിവെക്കാൻ ജോർദാൻ ഗവണ്മെന്റ് ആവശ്യപ്പെടുക ആയിരുന്നു.
തുടർന്ന് ഇപ്പോൾ സിനിമ സംഘം ജോർദാനിൽ കുടുങ്ങിയ നിലയിൽ ആണ്. കാരണം ഇന്ത്യയിലേക്ക് ഉള്ള വിമാന സർവീസുകൾ അടക്കം നിർത്തിയ സാഹചര്യത്തിൽ ബ്ലെസ്സിയും പൃഥ്വിരാജ് സുകുമാരൻ അടങ്ങുന്ന സംഘം എങ്ങനെ തിരികെ എത്തും എന്നുള്ള ആശങ്ക എല്ലാവർക്കും ഉണ്ട്.
എന്നാൽ രണ്ടാഴ്ച വരെ അവിടെ നിൽക്കാൻ ഉള്ള വെള്ളവും ഭക്ഷണവും അടക്കം തങ്ങളുടെ കൈവശം ഉണ്ട് എന്നും ആരും ഭയപ്പെടേണ്ടത് ഇല്ല എന്നും പൃഥ്വിരാജ് സുകുമാരനും ബ്ലെസ്സിയും അറിയിച്ചു കഴിഞ്ഞു. എന്നാൽ തങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യാൻ ഞങ്ങളുടെ സുരേഷ് ഗോപി ഉണ്ട് എന്നാണ് ബ്ലെസ്സി പറഞ്ഞത്. തങ്ങളുടെ എം പിയും സഹ പ്രവർത്തകരും ആയ സുരേഷ് ഗോപി നിരന്തരം തങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും ഞങ്ങളുടെ നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുകയും ആണ് എന്നാണ് ബ്ലെസ്സി പറഞ്ഞത്.
24 ന്യൂസ് ചാനലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആണ് ബ്ലെസ്സി ഈ കാര്യം പറഞ്ഞത്. കേരളം മുഖ്യമന്ത്രിയുടെ ഓഫീസും അതുപോലെ കേന്ദ്ര മന്ത്രിയായ മുരളീധരനും ആയി താൻ ഫോണിൽ സംസാരിച്ചിരുന്നു. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഇവർ എല്ലാവരും ഒത്തൊരുമിച്ച് ജോർദാൻ എമ്പസിയുമായി നിരന്തരം സംസാരിക്കുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…