സുരേഷ് ഗോപിയേക്കാൾ ഏറെ മുകളിൽ ആണ് മോഹൻലാലിന് താര പ്രഭ എങ്കിൽ കൂടിയും ഇനി കാണാൻ പോകുന്നത് മോഹൻലാൽ – സുരേഷ് ഗോപി യുദ്ധം തന്നെ ആയിരിക്കും. കേരളത്തിലെ ഏറ്റവും വലിയ രണ്ട് ചാനലുകൾ ഏഷ്യാനെറ്റും മഴവിൽ മനോരമയും.
മിനി സ്‌ക്രീനിൽ ഏറ്റവും വലിയ വിജയം നേടിയ രണ്ട് പ്രോഗ്രാമുകൾ ആണ് ബിഗ് ബോസും നിങ്ങൾക്കും ആകാം കോടിശ്വരനും. കഴിഞ്ഞ തവണ രണ്ടും ഏഷ്യാനെറ്റ് ആയിരുന്നു നടത്തിയിരുന്നത് എങ്കിൽ ഇപ്പോഴിതാ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ഇത്തവണ നിങ്ങൾക്കുമാകാം കോടിശ്വരൻ എത്തുന്നത് മഴവിൽ മനോരമയിൽ കൂടിയാണ്. അതെ സമയം ബിഗ് ബോസ് രണ്ടാം ഭാഗവും എത്തുകയാണ്.
മോഹൻലാൽ ബിഗ് ബോസിൽ അവതാരകനായി എത്തുമ്പോൾ സുരേഷ് ഗോപിയാണ് കോടിശ്വരനിൽ വീണ്ടും അവതാരകൻ ആകുന്നത്. ഒരുപക്ഷേ ബിഗ് ബോസിനേക്കാൾ റേറ്റിങ് നേടിയ റിയാലിറ്റി ഷോ കോടിശ്വരൻ തന്നെ ആണെന്ന് പറയാം.
നിരവധി ആളുകൾ ആണ് ഇന്നും കോടിശ്വരൻ ഷോയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്. വമ്പൻ പ്രൊമോഷനിൽ കൂടി ഇരുപരിപാടികളും വീണ്ടും എത്തുമ്പോൾ ആരായിരിക്കും ചാനൽ റേറ്റിങ് കൂട്ടുന്നത് എന്ന് കാത്തിരുന്നു കാണാം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…