മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെ 68ആം ജന്മദിനമാണ് ഈ വരുന്ന സെപ്റ്റംബർ 7ന്. അദ്ദേഹത്തിന്റെ ഓരോ ജന്മദിനവും ആഘോഷമാക്കി മാറ്റുന്ന ആരാധകർ ഇത്തവണയും അതിന് കുറവ് ഒന്നും വരുത്തുന്നില്ല.
ഇപ്പോഴിതാ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ യുവാവ് തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ ഒരു സർവേ ആണ് ട്രെന്റ് ആയിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രം കാണിച്ച് എത്ര വയസ്സ് ഉണ്ടെന്ന് ചോദിക്കുന്ന യുവാവ്, വിദേശികൾ മമ്മൂട്ടിക്ക് പ്രായം പറയുന്നത് 35 മുതൽ 52 വരെയൊക്കെയാണ്.
എന്നാൽ അദ്ദേഹത്തിന് 67 വയസ്സ് കഴിഞ്ഞു എന്നറിയപ്പോൾ വിദേശികൾക്ക് ഉണ്ടാകുന്ന ആകാംഷയാണ് ട്രെന്റ് ആയിക്കൊണ്ടിരിക്കുന്നത്. ഉഗാണ്ടയിൽ നിന്നും ഉള്ള ഒരാൾ മമ്മൂട്ടിയെ നടൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇയാൾക്ക് മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ ഇഷ്ടമാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഇത്തവണത്തെ ജന്മദിനത്തിൽ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകാൻ ചരിത്ര കഥ പറയുന്ന സിനിമയായ മാമാങ്കം തീസർ കൂടി എത്തുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…