ഈ വാക്കുകൾ കേൾക്കാനാണ് ഇത്രയും കാലം കാത്തിരുന്നത്; ജന്മദിനത്തിൽ കണ്ണുനനഞ്ഞു കുഞ്ചാക്കോ ബോബന്റെ വാക്കുകൾ..!!
മലയാള സിനിമയിലെ പ്രണയ നായകൻ കുഞ്ചാക്കോ ബോബന്റെ ( kunchako boban ) ജന്മദിനമായിരുന്നു നവംബർ 2 ന്. മറ്റേത് പിറന്നാളിനേക്കാളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ വർഷത്തെ ജന്മദിനം എന്നായിരുന്നു ചാക്കോച്ചൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.
അതിനുള്ള കാരണവും അദ്ദേഹം പറയുന്നു. നീണ്ട 14 വർഷം കാത്തിരിപ്പിന് ശേഷം ആണ് മകൻ ഇസഹാഖ് പിറന്നതിനു ശേഷം ഉള്ള ആദ്യ ജന്മദിനം ആണ് കുഞ്ചാക്കോ ബോബന്റേത്. താൻ ഏറ്റവും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ കേട്ട ജന്മദിനം ആണെന്ന് ചോക്കോച്ചൻ പറയുന്നു.
ചാക്കോച്ചൻ ഷെയർ ചെയ്ത കേക്കിന്റെ ചിത്രത്തിൽ മകനെ വാരിപ്പുണർന്ന അച്ഛനെ കാണാം. കൂടെ എന്റെ പപ്പക്ക് ജന്മദിനാശംസകൾ എന്ന കുറിപ്പും. ഇപ്പോൾ 25 ന്റെ ചെറുപ്പം ആണെന്നും ചാക്കോച്ചൻ പറയുന്നു.