ട്യൂമർ ഓപ്പറേഷന് ലഭിച്ച സഹായത്തിൽ നിന്നും ദുരിത ബാധിതർക്ക് പണം നൽകി ശരണ്യ..!!

23

ട്യൂമർ ബാധിച്ച് ശേഷം ഏഴാം ശസ്‌ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ ആണ് നടി ശരണ്യ ശശി. ജീവിതം മുന്നോട്ട് പോകാൻ ഏറെ ബുദ്ധിമുട്ട് നേരിട്ട ശരണ്യക്ക് വേണ്ടി സഹായം നൽകണം എന്നുള്ള ആവശ്യവുമായി നടി സീമ ജി നായർ നേരത്തെ രംഗത്ത് എത്തിയിരുന്നു. തുടർന്ന് നിരവധി സഹായ ഹസ്തങ്ങൾ ആണ് ശരണ്യക്ക് ലഭിച്ചത്.

ഇപ്പോഴിതാ തനിക്ക് ലഭിച്ച തുകയിൽ നിന്നും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് ശരണ്യ ശശി, താൻ അനുഭവിക്കുന്ന വേദനകൾ അറിയാവുന്ന ശരണ്യ, മറ്റുള്ളവരുടെ വേദനയിൽ തനിക്ക് കഴിയുന്നത് പോലെ ആശ്വാസം ആകുകയാണ്.

സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെക്കൊണ്ട് കഴിയുന്നത് ചെയിതതിൽ സന്തോഷം ഉണ്ടെന്നും തനിക്ക് ലഭിച്ച തുകയിൽ നിന്നും ഒരു ഭാഗം തിരിച്ചു നൽകുക ആണ് എന്നും ശരണ്യ കൂട്ടിച്ചേർത്തു.

You might also like