മുഗൾ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി മുസ്ലിം ആചാര പ്രകാരം നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാറിന് വിവാഹം. കഴിഞ്ഞ ദിവസം ആയിരുന്നു താൻ വിവാഹിതയാകുന്ന വിവരം നടിയും അവതാരക കൂടിയായ ശ്രീലക്ഷ്മി പുറത്തുവിട്ടത്.
ശ്രീലക്ഷ്മിയുടെ വിവാഹം ആര്‍ഭാട പൂര്‍വ്വമാണ് കൊച്ചിയില്‍ നടന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായില്‍ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇന്നലെ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ അത്യാഡംബര പൂര്‍വ്വമായിരുന്നു പരമ്പരാഗത മുസ്ലിം ആചാരപ്രകാരം നിക്കാഹ് നടന്നത്.
അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ആണ് ഇരുവരുടെയും വിവാഹം. കൊച്ചിയിൽ ഡിഗ്രി പഠിക്കുമ്പോൾ ഉണ്ടായിരുന്ന സൗഹൃദം തുടർന്ന് പ്രണയം ആകുകയും വിവാഹം ആകുകയും ആയിരുന്നു. മുസ്ലീം ആചാര പ്രകാരമായിരുന്നു വിവാഹം. ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം.
അവതാരകയായും ചലച്ചിത്രതാരമായും പ്രേക്ഷകശ്രദ്ധ നേടിയ ശ്രീലക്ഷ്മി ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതല്‍ സുപരിചിതയാകുന്നത്. ചെറുപ്പം മുതല്‍ നൃത്തത്തെ കൂടെ കൂട്ടിയ ശ്രീലക്ഷ്മി നൃത്തരംഗത്തും വളരെ കാലമായി സജീവമാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…