ലച്ചുവിന്റെ കല്യാണ വാർത്തയും തുടർന്ന് ഉള്ള ചർച്ചകൾ സാമൂഹിക മാധ്യമത്തിൽ ചർച്ച ആകാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. മലയാളികൾ ഏറെ സ്വീകരിച്ച ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും.
ഇതിൽ പ്രധാന താരമായി ലച്ചുവിന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളുടെ എപ്പിസോഡുകൾ ആണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. ലച്ചുവിന്റെ വരൻ നേവി ഓഫീസർ ആണെന്നും വീട്ടുകാരെ ചിത്രം ബാലു കാണിക്കുന്ന രംഗങ്ങളും മാത്രമാണ് ഇതുവരെ ഉള്ളത്. എന്നാൽ ഇതുവരെയും വരനെ കാണിക്കാൻ തയ്യാറിരുന്നില്ല.
എന്നാൽ ലച്ചുവിന്റെ രാജകുമാരൻ എത്തിപ്പോയി എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. നേവി ഓഫീസർ ആയി എത്താൻ പോകുന്ന ചെക്കൻ അതി ചുള്ളൻ ആണെന്നും അച്ഛന്റെ സെലക്ഷൻ തെറ്റായില്ലെന്നും ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്. ഒരു ചുമന്ന സ്വിഫ്ട് കാറിൽ മണവാള വേഷത്തിൽ ആണ് ചെക്കൻ എത്തുന്നത്. പക്ഷെ ഇപ്പോഴും പതിവ് പോലെ മുഖം വ്യക്തമല്ല.
ലച്ചുവിന്റെ വരനായി സംഘാടകർ ഇറക്കുന്നത് ടിക് ടോക് താരം ഗിരീഷ് ഗംഗാധരനെയാണ് എന്ന നിഗമനത്തിലാണ് സോഷ്യൽ മീഡിയ. ഗിരീഷിന്റെ ടിക് ടോക് അകൗണ്ടിൽ അദ്ദേഹം തന്നെ ഉപ്പും മുളകിലേക്കും ചെറിയ വേഷത്തിൽ താൻ എത്തുന്നു എന്ന് പോസ്റ്റ് ഇട്ടതിൽ നിന്നുമാണ് പ്രേക്ഷകർ ഈ അനുമാനത്തിൽ എത്തിയിരിക്കുന്നത്. എന്തായാലും ആ ആകാംഷക്ക് ഉടൻ തന്നെ വിരാമം ആകും എന്നുള്ള പ്രതീക്ഷയിൽ ആണ് ഉപ്പും മുളകും ഫാൻസ്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…