മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിനയ കുലപതിയുമായ മോഹൻലാലിന് വീണ്ടും ഗിന്നസ് റെക്കോർഡ്. തീയറ്ററുകളിൽ ഉള്ള മിക്ക റെക്കോർഡുകളും കീഴടക്കിയ മോഹൻലാൽ മൂന്നാം തവണയാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നത്.
ബ്ലെസ്സി സംവിധാനം ചെയിത 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡോകുമെന്ററിക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചപ്പോൾ അതിന്റെ ഭാഗമായി ഡോകുമെന്ററിക്ക് ശബ്ദം നൽകിയ മോഹൻലാലും ഗിന്നസ് റെക്കോർഡിന് അർഹനായി മാറുക ആയിരുന്നു. ഫിലിപ്പോസ് മാർക്ക് ക്രിസോസ്റ്റം തിരുമേനിയെ കുറിച്ചുള്ളത് ആണ് ഡോകുമെന്ററി.
ഇതിന് മുമ്പ് പ്രവാസി മലയാളികളായ മോഹൻലാൽ ആരാധകർ നടത്തുന്ന ചാരിറ്റി സംഘടനയായ ലാൽ കെയേഴിസ് ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ബോകസ് (charity box) നിർമ്മിച്ചതിൽ കൂടിയാണ് ഗിന്നസ് റെക്കോർഡ് നേടിയത്, ഈ സംഘടനക്ക് നേതൃത്വം നൽകുന്നത് മോഹൻലാൽ ആണ്. ഗൾഫ് രാജ്യങ്ങളിൽ ആണ് ഈ സംഘടനയുടെ പ്രവർത്തനം.
അതുപോലെ തന്നെ മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ 3ഡി വേർഷൻ ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ കണ്ട 3ഡി ചിത്രമെന്ന റെക്കോർഡ് നേടിയപ്പോൾ ആണ് രണ്ടാമത് മോഹൻലാൽ ഗിന്നസ് റെക്കോർഡിന് അർഹനായത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…