മോഹൻലാലിനെ ട്രോൾ ചെയ്ത് വോഗ് മാഗസിൻ; മാസ്റ്റർ ആയി മമ്മൂട്ടി, ഹിറ്റ് മെഷീനായി ചിരഞ്ജീവി; ഒരു സ്ഥാനവുമില്ലാതെ മോഹൻലാൽ..!!
ഫാഷന്‍ ലൈഫ്‌സ്‌റ്റൈല്‍ മാസികയായ വോഗ് പ്രസിദ്ധീകരിച്ച തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മലയാളത്തിന്റെ ബോക്സ് ഓഫീസിൽ കിംഗ് മോഹൻലാലിന് സ്ഥാനമില്ല.
മമ്മൂട്ടിയെ കൂടാതെ പട്ടികയില്‍ രജനികാന്ത് കമല്‍ ഹാസന്‍ ചിരഞ്ജീവി നടിമാരായ ശോഭന രമ്യാകൃഷ്ണന്‍ വിജയശാന്തി എന്നിവരുമുണ്ട്.
ഹിറ്റ് മെഷീന്‍ എന്ന വിശേഷണമാണ് ചിരഞ്ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്. മാസ്റ്റർ ആയി ആണ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.
അതിനൊപ്പം തന്നെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സൗബിൻ പറയുന്ന ഡയലോഗും ഉണ്ട്. മമ്മുക്ക ഇപ്പോള്‍ ഏതു റോള്‍ വേണേലും ചെയ്യും. തെങ്ങ് കയറ്റക്കാരന്‍ ചായക്കടക്കാരന്‍ പൊട്ടന്‍ മന്ദബുദ്ധി പക്ഷേ നമ്മുടെ ലാലേട്ടന്‍ ഉണ്ടല്ലോ വര്‍മ്മ നായര്‍ മേനോന്‍ ഇത് വിട്ടൊരു കളിയില്ല ടോപ് ക്ലാസ് ഒണ്‍ലി.’ ഈ പരാമര്‍ശത്തെ മമ്മൂട്ടിയുടെ അഭിനയ മികവായാണ് മാഗസീന്‍ കുറിപ്പില്‍ ചൂണ്ടികാണിക്കുന്നത്.
അഭിനയ മികവിലും ബോക്സോഫീസ് വിജയങ്ങളിലും എല്ലാം മുന്നിൽ ഉണ്ടായിട്ടും മോഹൻലാൽ പട്ടികയിൽ ഇല്ലാതെ പോയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.