പല നടന്മാരുടെയും ആരാധകർ നമുക്ക് ഇടയിൽ ഉണ്ട്. അതിനൊപ്പം കടുത്ത ആരാധികമാരും. മമ്മൂട്ടിയോട് ഉള്ള ഇഷ്ടത്തിന്റെ പേരിൽ വിമർശനങ്ങൾ കേട്ട അനുജ എന്ന ആരാധിക മമ്മൂട്ടിയുടെ നല്ല മനസിനെ പ്രശംസിച്ചു ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
രോഗ ശയ്യയിൽ ഉള്ള മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി എത്തി എങ്കിൽ കൂടിയും ഐ ഒരിക്കലും അതിന്റെ പേരിൽ ഒരു ഫോട്ടോ ഇട്ട് പ്രോമോഷൻ നടത്താനോ പേര് എടുക്കാനോ മമ്മൂട്ടി നിന്നില്ല എന്ന് അനുജ പറയുന്നു. അനുജയുടെ പോസ്റ്റ് ഇങ്ങനെ ,
പലരും ചോദിച്ചു എന്താണ് നീ ഇങ്ങനെ മമ്മൂക്കാ മമ്മൂക്കാ എന്നുപറഞ്ഞു നടക്കുന്നത് അതിനു ഒറ്റകരണമേ ഉള്ളൂ ഇക്കാ ഒരു താരമല്ല മനുഷ്യനാണു മനസാക്ഷി ഉള്ള പച്ചയായ മനുഷ്യൻ അത് മാത്രമാണ് കാരണം…
ഉദാഹരണം താ ഇവിടെ ഇന്നലെ ആണ് മോളിചേച്ചിയെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തു വന്നു തുടങ്ങിയത് ഞാനും പോസ്റ്റ് ഇട്ടു അത്…
ആ പോസ്റ്റിലും ആ പാവം ചേച്ചിക് സഹായം കിട്ടാൻ പാടില്ല എന്ന രീതിയിൽ കമന്റുകൾ വന്നിരുന്നു..
വളരെ സങ്കടം ആയിരുന്നു അത് കേട്ടുകഴിഞ്ഞപ്പോൾ നിസ്സഹായതയെ പോലും ചോദ്യം ചെയ്യുന്നല്ലോ എന്ന്.
എന്തായാലും രാവിലെ മുതൽ ഇക്കാ ഫാൻസ് ഗ്രൂപിലെ കുഞ്ഞുങ്ങൾ മെസേജ് ഇട്ടുതുടങ്ങിയിരുന്നു മോളി കണ്ണമാലിയുടെ ചികിത്സാചിലവ് ഇക്കാ ഏറ്റെടുത്തു എന്ന് പറഞ്ഞു.
സത്യം പറഞ്ഞാൽ ആദ്യം വിശ്വസിക്കാൻ ഒന്ന് മടിച്ചു.. അതുകൊണ്ട് തന്നെ ഉറപ്പ് ആക്കാനായി പലരോടും ചോദിച്ചു.. ഒടുവിൽ ഇപ്പോൾ ഒരു വീഡിയോയിൽ ആ ചേച്ചി തന്നെ പറഞ്ഞു അസുഖത്തിന്റെ ഡീറ്റെയ്ൽസ് എല്ലാം കൊടുത്താൽ മതി ചികിത്സ ചിലവ് ചെയ്തോളാം എന്ന് ഇക്കായുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞു എന്ന്.
എത്രയോ കേസുകൾ ഉണ്ട് ഇങ്ങനെ ചെയ്തുവരുന്നത് ഒരു ഫോട്ടോ ഇടാനോ ആരോടും ഞാൻ ഇത്രയൊക്കെ ചെയ്തു എന്ന് പറയാനോ മിനക്കെടാതെ നന്മയുടെ വഴിയേലൂടെ ഉള്ള യാത്ര.
ഒരിക്കൽ ഇക്കായോട് ഉള്ള ഇഷ്ടം പറഞ്ഞു ഉമ്മ കൊടുത്തൊരു പോസ്റ്റ് ഇട്ടപ്പോൾ അപമാനിക്കാൻ വന്നവർ ഉണ്ട് ഇവിടെ അവരോടൊക്കെ ഒന്ന് പറയാം ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്. ലവ്യൂ ഇക്കാ ഒരായിരം ഉമ്മ എന്റെ ഹൃദയത്തിൽ നിന്നും.
അനുജ
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…