ജിബി ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ താരം ആണ് വീണ നായർ. നർത്തകിയും മികച്ച ഒരു കോമഡി നടി കൂടിയായ വീണ (veena nair) നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
മിനി സ്‌ക്രീനിൽ മികച്ച വേഷങ്ങൾ ചെയ്തതിൽ കൂടിയാണ് താരം സിനിമയിൽ എത്തിയത്. ജീവിതത്തിൽ സംഭവിച്ച വേദനയേറിയ നിമിഷങ്ങളെ കുറിച്ച് വീണ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്,
‘6 വര്‍ഷങ്ങള്‍ മുന്നേ ഇ സമയം ഈ ദിവസം ജീവിതത്തില്‍ എല്ലാം നഷ്ട്ടപെട്ടു എന്ന് തോന്നിയതും ദൈവം ഇല്ല എന്ന് തോന്നിയ നിമിഷം 16 ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു എന്നെന്നേക്കുമായി എന്റെ അമ്മ എന്നെ വിട്ടു പോയ ദിവസം.
ഒന്ന് കരയാന്‍ പോലും പറ്റാതെ ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാര്‍ഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം. എന്താ സംഭവിച്ചത് എന്ന് ഇപ്പോളും മനസിലായിട്ടില്ല. ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം.
അമ്മേ… അമ്മേ… കൂടുള്ളപ്പം അറിഞ്ഞില്ല അമ്മയുടെ വില. ഒരുപാടു സമയങ്ങളില്‍ അമ്മ വേണായിരുന്നു ഒപ്പം എന്ന് തോന്നിയ സമയം ഉണ്ടായി. എങ്കിലും അമ്മ സന്തോഷിക്കുന്നുണ്ടാവും ഏറ്റവും നല്ല അമ്മയെ ഏല്‍പ്പിച്ചിട്ടാ എന്റെ അമ്മ പോയത്. അമ്മേ… ഒരുവട്ടം കൂടെ ഒന്ന് കാണാന്‍ പറ്റിയിരുന്നേല്‍… മിസ് യു അമ്മേ’ വേദനയോടെ വീണ കുറിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…