വീട്ടിൽ സഹോദരൻ മാത്രമുള്ളപ്പോൾ അനിയത്തിക്ക് ആദ്യ ആർത്തവം ഉണ്ടായാൽ എന്തുചെയ്യും? വളരെ വ്യത്യസ്തമായ പ്രമേയത്തിലൂടെ ശ്രദ്ധേയമാകുകയാണ് ‘ആദ്യ’ എന്ന ഹ്രസ്വചിത്രം. അച്ഛനും അമ്മയും വീട്ടിലില്ലാത്തപ്പോൾ അനിയത്തിക്ക് ആദ്യമായി ആർത്തവമുണ്ടാകുന്നു.
അനാവശ്യ ടെൻഷനുകൾ കാണിക്കാതെ അനിയത്തിയെ പരിപാലിക്കുന്ന സഹോദരൻ. അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്നേഹബന്ധം ലളിതമായി, മനോഹരമായി ‘ആദ്യ’ പറഞ്ഞുവെക്കുന്നു. മികച്ച പ്രതികരണമാണ് ഈ കുഞ്ഞുചിത്രത്തിന് സോഷ്യൽ മീഡിയയിലുൾപ്പെടെ ലഭിക്കുന്നത്. നന്ദിന്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എസ് ഹരിശങ്കര്‍ ആണ് തിരക്കഥ. അലീന സുനീഷ്, ആശിഷ് കളീക്കന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ആശിഷ് ജോര്‍ജ് ആണ് ഛായാഗ്രഹണം. ബങ്ക്ഡ് അവേഴ്‌സ് ആണ് നിര്‍മ്മാണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…