മോളിവുഡ് സൂപ്പർസ്റ്റാർ മോഹൻലാലും ബോളിവുഡ് കിംഗ് സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്റ് മോഹൻലാൽ ഷെയർ ചെയ്തതോടെയാണ് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ വില്ലൻ ആയി സഞ്ജയ് ദത്ത് എത്തും എന്ന രീതിയിൽ വാർത്തകൾ എത്തിയത്.
സാമൂഹിക മാധ്യമത്തിൽ ഈ വാർത്ത ആഘോഷം ആകുകയും ചെയ്തു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലും വില്ലൻ സഞ്ജയ് ദത്ത് എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു. വാർത്തകൾ ചൂടുപിടിച്ചപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്.
സടക്ക് 2 എന്ന ഹിന്ദി ചിത്രത്തിലെ ഷൂട്ടിങ്ങിന് ഭാഗമായി മൈസൂരിൽ എത്തിയ സഞ്ജയ് ദത്തും ടീമും താമസിച്ചിരുന്ന അതേ ഹോട്ടലിലാണ് ബിഗ് ബ്രദറിന്റെ ടീമും താമസിച്ചത്. ഈ സാഹചര്യത്തിൽ അവിടെ വച്ച് മോഹൻലാലും സഞ്ജയ് ദത്തും കൂടിക്കാഴ്ച നടത്തിയെന്നും. എന്നാൽ ഇത് സൗഹാർദപരമായ ഒരു കൂടിക്കാഴ്ച മാത്രം ആയിരുന്നു എന്നും സിനിമയിലേക്ക് എന്ന രീതിയിൽ ഒരു ചർച്ചയും നടന്നട്ടില്ല എന്നുമാണ് സിദ്ധിക്ക് പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…